കിഴിവ് സാരി വില്പനക്കിടെ തമ്മിലടി, വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിലെ ഒരു റീട്ടെയില്‍ സ്റ്റോറില്‍ സംഘടിപ്പിച്ച വാര്‍ഷിക വില്‍പ്പനയിൽ സാരിയുടെ പേരില്‍ തമ്മിൽ തല്ല്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാണ്.

സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ പ്രശസ്തമായ സില്‍ക്ക് സാരിക്കടയില്‍ കിഴിവ് വില്‍പ്പന നടന്നിരുന്നു. ഇതിനിടെയാണ് ഈ സംഭവം നടന്നത്. വൈറല്‍ വീഡിയോയില്‍, മൈസൂരു പട്ട് സാരി വില്‍പ്പന പരിപാടിയില്‍ ഷോപ്പിംഗിനിടെ രണ്ട് സ്ത്രീകള്‍ തര്‍ക്കിക്കുന്നത് കാണാം. തര്‍ക്കം മൂത്ത് അവര്‍ പരസ്പരം തല്ലുകയും മുടിപിടിച്ചുവലിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴക്ക് നിര്‍ത്താനും പരസ്പരം വേര്‍പെടുത്താനും ശ്രമിച്ചെങ്കിലും സ്ത്രീകള്‍ തല്ല് തുടര്‍ന്നു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

പൊരിഞ്ഞ തല്ല നടക്കുമ്പോഴും മറ്റ് സ്ത്രീകൾ ഷോപ്പിംഗ് തുടര്‍ന്നു. ഇന്‍സ്റ്റാഗ്രാമില്‍ 33,700 ലൈക്കുകള്‍ ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഒരുപാട് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ഉപയോക്താവ് ‘ഫ്രണ്ട്സ്’ സീരിസിലെ ഒരു സീനുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഒരാളുടെ കമന്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts