മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് ബിഎൽ സന്തോഷ്? ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബി ജെ പി വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട്‌.

ഭരണവിരുദ്ധ വികാരത്തിനൊപ്പം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ വലിയ കലഹം തന്നെ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് പാര്‍ട്ടി വലിയ തോതിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. പാര്‍ട്ടിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് ഇത്തരം നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി, കെഎസ് ഈശ്വരപ്പ എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ യഥാര്‍ത്ഥ കാരണം സന്തോഷാണെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മാറ്റിനിര്‍ത്തുന്നതിനും 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വരുണ മണ്ഡലത്തില്‍ നിന്ന് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയ്ക്ക് ടിക്കറ്റ് നിഷേധിച്ചതിന് പിന്നിലും സന്തോഷിന്റെ കരങ്ങള്‍ തന്നെയായിരുന്നു.

  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം

യെദ്യൂരപ്പയും സന്തോഷും തമ്മില്‍ നേരത്തെ വലിയ തോതില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സന്തോഷിനെ ന്യായീകരിക്കുകയും അദ്ദേഹത്തിനെതിരായ തന്റെ മുന്‍ പ്രസ്താവനകളെ യെദ്യൂരപ്പ അപലപിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. നേരത്തെ ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. സമാനമായ മാതൃകയില്‍ സന്തോഷും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts