ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേത് ; രാഹുൽ ഗാന്ധി

ബെംഗളൂരു: രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ രാഹുല്‍ വിജയപൂരിലെ വന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.

ലിംഗായത്ത് സമുദായ ആചാര്യന്‍ ബസവയുടെ ജയന്തി ആഘോഷമായ കുടലസംഗമ വേദിയിലെത്തിയായിരുന്നു പ്രചാരണത്തുടക്കം. ലിംഗായത്ത് സന്യസിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്യാസിമാര്‍ വന്‍ സ്വീകരണമാണ് രാഹുലിന് ഒരുക്കിയത്. കര്‍ണാടകത്തില്‍ 15 ശതമാനം ജനസംഖ്യയുള്ള ലിംഗായത്ത് സമുദായത്തെ ചേര്‍ത്ത് നിറുത്തുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച്‌ പ്രധാന കാര്യമാണ്. ആക്രമിക്കപ്പെട്ടപ്പോഴും സത്യത്തിന്റെ പാത വിട്ടുപോയ ആളല്ല ഗുരു ബസവണ്ണയെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാത്തവര്‍ക്കും അനീതിക്കെതിരെ സംസാരിക്കാത്തവര്‍ക്കും ഞങ്ങള്‍ പുഷ്പാഞ്ജലി അര്‍പ്പിക്കില്ല.കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും സിദ്ധരാമയ്യയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ലിംഗായത്ത് സമുദായത്തിന് ആധിപത്യമുള്ള ബാഗല്‍കോട്ട്, വിജയപൂര്‍ ജില്ലകളില്‍ രാഹുല്‍ പര്യടനം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts