സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ ട്രെയിനിൽ വനിതാ സുരക്ഷാ ഗാർഡുകളെ നിയോഗിച്ച് നമ്മ മെട്രോ റെയിൽ കോർപറേഷൻ.

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനുകളിൽ രാത്രി 10ന് ശേഷം വനിതാ സുരക്ഷാ ഗാർഡുകളുടെ സേവനം ലഭ്യമാക്കിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്.

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് 10 മുതൽ അവസാന ട്രിപ്പ് പുറപ്പെടുന്ന 11വരെ ലേഡീസ് കോച്ചുകളിൽ വനിതാ സുരക്ഷാ ഗാർഡുകൾ നിയോഗിച്ചിരിക്കുന്നത്.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

6 കോച്ച് ട്രെയിനുകളിൽ ആദ്യത്തെ കോച്ചാണ് സ്ത്രീകൾക്കായി മാറ്റിവെച്ചിരിക്കുന്നത്.

പലപ്പോഴും രാത്രി വനിതാ കോച്ചുകളിൽ സ്ത്രീ യാത്രക്കാർ കുറവായതിനാൽ പുരുഷന്മാർ കയറുന്നതായുള്ള പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക സുരക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts