ലുക്കിലടക്കം മികച്ച മാറ്റങ്ങളുമായി വിദേശയാത്രകളുടെ തിരക്കിലാണ് ഇപ്പോൾ വൈറല്‍ താരം രേണു സുധി. പത്ത് ദിവസത്തിലധികം നീണ്ട് നിന്ന ദുബായ് യാത്രയ്ക്ക് ശേഷം രേണു സുധി നാട്ടില്‍ തിരിച്ചെത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് ഇത്തരത്തിൽ തിരക്കായി മാറിയിട്ടുള്ളത്.
സ്‌കര്‍ട്ടും ടോപ്പും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പുതിയൊരു രേണുവാണ് എമിറേറ്റ്‌സ് വിമാനത്തില്‍ പറന്നിറങ്ങിയത്. ആദ്യത്തെ വിദേശയാത്ര അടിപൊളി ആയിരുന്നുവെന്ന് രേണു പറയുന്നു. കൊച്ചി വിമാനത്താവളത്തില്‍ മക്കളായ റിതപ്പനും കിച്ചുവും അടക്കമുളളവര്‍ രേണുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
റെയ്ബാന്റെ ഒറിജിനല്‍ കൂളിംഗ് ഗ്ലാസ് ആണെന്നും വില മുപ്പതിനായിരത്തോളം വരുമെന്നും തനിക്ക് ദുബായില്‍ വെച്ച് സമ്മാനമായി കിട്ടിയത് ആണെന്നും ബാര്‍ ഡാന്‍സ് ആയിരുന്നുവെന്നുളള ആക്ഷേപങ്ങളോട് മറുപടിയായി രേണു സുധി പറഞ്ഞു.
മാത്രമല്ല ഒരുപാട് മറ്റ് സമ്മാനങ്ങളും തനിക്ക് കിട്ടിയെന്ന് രേണു പറയുന്നു. അക്കൂട്ടത്തില്‍ ഡയമണ്ടിന്റെ മാലയും മോതിരവും ഉണ്ടെന്നും രേണു പറഞ്ഞു. ഇവ ധരിച്ച് കൊണ്ടാണ് രേണു എത്തിയതും.
ഫോണ്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ ഇതാണ് വാങ്ങിയത് എന്ന് രേണു പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ബഹ്‌റൈനിലേക്ക് പോകുമെന്നും രേണു പറഞ്ഞു. പാപ്പിലോണ്‍ റെസ്‌റ്റോറന്റിന് ബെഹ്‌റൈനിലും ബ്രാഞ്ച് ഉണ്ടെന്നും വിസ വന്നാല്‍ അവിടേക്ക് പോകുമെന്നും രേണു വ്യക്തമാക്കി.
”നാട്ടിലുളള രണ്ടാഴ്ച സമയം ഷൂട്ടിന്റെ തിരക്കില്‍ ആയിരിക്കും. ദുബായ് തനിക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പാപ്പിലോണ്‍ മാനേജ്‌മെന്റ് വളരെ മികച്ചത് ആയിരുന്നു. വളരെ നല്ല ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു.
നെഗറ്റീവ് കമന്‌റുകളിലൊന്നും ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായി. സ്‌നേഹിക്കുന്ന ഒരുപാട് നല്ല ആളുകളെ കാണാനായി. ആരോപണങ്ങളെല്ലാം ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയിലൂടെ വിട്ടു.
റിതപ്പനും കിച്ചുവിനും ഉളള സമ്മാനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഒന്നും തനിക്ക് വാങ്ങിക്കേണ്ടി വന്നില്ല. പാപ്പിലോണ്‍ തന്നെ സമ്മാനങ്ങള്‍ തനിക്ക് വാങ്ങിച്ച് തന്നു. അതല്ലാതെ നിരവധി പേര്‍ കുടുംബവുമായി തന്നെ കാണാന്‍ വന്നു, സമ്മാനങ്ങളും തന്നു”. ആരാധകരോട് ഒരുപാട് സ്നേഹമെന്നും ഒത്തിരി നന്ദിയെന്നും രേണു സുധി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.