ബെംഗളൂരു: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി ബിജെപി എംഎൽഎ . സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുകൊണ്ടാണ് അധിക്ഷേപിച്ചത്. ബിജാപൂർ സിറ്റി ബസവനഗൗഡ പാട്ടീൽ യത്നാൽ ആണ് ഇരുവർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാജ്യം നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജൻസിയായ സോണിയ ഗാന്ധിയെന്നും അദ്ദേഹം അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കർണാടകയിലെ കൊപ്പലിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപുരയിൽ നിന്ന് യത്നാൽ ജനവിധി തേടുന്നുണ്ട്.
Read MoreTag: Rahul Gandhi
മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കാതെ രാഹുൽ ഗാന്ധി
ബെംഗളൂരു: മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതെ മാറിനിന്ന് രാഹുൽ ഗാന്ധി. ഉഡുപ്പി ജില്ലയിലെ ഉച്ചില മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാഹുൽ അകത്ത് പ്രവേശിക്കാതിരുന്നത്. തുടർന്ന് ക്ഷേത്രപൂജാരിയും കമ്മിറ്റി അംഗങ്ങളും പുറത്തെത്തി രാഹുലിനെ സ്വീകരിക്കുകയായിരുന്നു. നേരത്തെ ഉടുപ്പി ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കൺവെൻഷനിൽ വച്ചാണ് ഒരു സ്ത്രീ രാഹുലിന് വലിയൊരു നെയ്മീൻ സമ്മാനിച്ചത്. മീനും കൈയിലേന്തി സ്ത്രീക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് രാഹുൽ മടങ്ങിയത്.
Read Moreപ്രസംഗത്തിനിടെ വാങ്ക് വിളി, പ്രസംഗം നിർത്തി രാഹുൽ ഗാന്ധി
ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയില്‍ നിന്നും വാങ്കുവിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധി. മംഗളൂരു ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി ആസാന് (പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിര്‍ത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുല്‍ പ്രസംഗം പുനരാരംഭിച്ചത്. 2022ല്‍ ജമ്മു കശ്മീരിലെ ബരമുള്ളയില്‍ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിര്‍ത്തിവെച്ചിരുന്നു.
Read Moreഅധികാരത്തിൽ എത്തിയാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം ഇൻഷുറൻസ്; രാഹുൽ ഗാന്ധി
ബെംഗളൂരു:കോൺഗ്രസ് അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. ലക്ഷം രൂപ പലിശരഹിത വായ്പ, ദിവസം 500 ഡീസലിന് 25 രൂപ സബ്സിഡി എന്നിവയും ലഭിക്കും. ഉഡുപ്പി ജില്ലയിലെ കാപ്പു മണ്ഡലത്തിൽ വ്യാഴാഴ്ച മീൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽ ഗാന്ധി. സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെയാണ് മത്സ്യ തൊഴിലാളി ക്ഷേമം നിർവ്വഹിക്കുന്ന ഈ പദ്ധതികൾ നടപ്പാക്കും . പാവങ്ങളുടേയും പാർശ്വവൽക്കരിക്കപ്പെട്ട…
Read Moreവനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
ബെംഗളൂരു: സംസ്ഥാനത്ത് പൊതുഗതാഗതത്തിൽ വനിതകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തു. മംഗലാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് സമ്മാനങ്ങളുടെ മറ്റു വാഗ്ദാനങ്ങൾ.
Read Moreഅധികാരത്തിൽ എത്തിയാൽ ജി.എസ്. ടി എടുത്തു മാറ്റും
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെളഗാവി രാംദുര്‍ഗില്‍ കരിമ്പു കര്‍ഷകരുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഒന്നോ രണ്ടോ മിത്രങ്ങളെ സഹായിക്കാന്‍ ഭരണകാലത്ത് അവര്‍ നടത്തിയ അഴിമതി കര്‍ഷകരെ അഗ്നിപരീക്ഷയിലാക്കിയതെങ്ങനെ എന്നത് സംബന്ധിച്ച് ഉള്‍ക്കാഴ്ച നല്കാന് കൂടിക്കാഴ്ച സഹായിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. അവരെ ജി.എസ്.ടി കൊണ്ട് ദ്രോഹിക്കുന്നതിനുപകരം ശാക്തീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാറിന് സ്വാധീനമുള്ളവര്‍ക്കുവേണ്ടിയാണ് ജി.എസ്.ടി കൊണ്ടുവന്നത്. സങ്കീര്‍ണതയേറിയ ആ സമ്പ്രദായം പലര്‍ക്കും മനസ്സിലാവില്ല. ചെറുകിട കച്ചവടങ്ങള്‍ അതുകാരണം പൂട്ടി. കേന്ദ്രത്തില്‍…
Read Moreഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേത് ; രാഹുൽ ഗാന്ധി
ബെംഗളൂരു: രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ രാഹുല്‍ വിജയപൂരിലെ വന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. ലിംഗായത്ത് സമുദായ ആചാര്യന് ബസവയുടെ ജയന്തി ആഘോഷമായ കുടലസംഗമ വേദിയിലെത്തിയായിരുന്നു പ്രചാരണത്തുടക്കം. ലിംഗായത്ത് സന്യസിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്യാസിമാര്‍ വന്‍ സ്വീകരണമാണ് രാഹുലിന് ഒരുക്കിയത്. കര്‍ണാടകത്തില്‍ 15 ശതമാനം ജനസംഖ്യയുള്ള ലിംഗായത്ത് സമുദായത്തെ ചേര്‍ത്ത് നിറുത്തുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാന കാര്യമാണ്. ആക്രമിക്കപ്പെട്ടപ്പോഴും സത്യത്തിന്റെ പാത വിട്ടുപോയ ആളല്ല…
Read Moreരാഹുലുമായി കൂടികാഴ്ച്ച നടത്തി ജഗദീഷ് ഷെട്ടാർ
ബെംഗളൂരു: ബി.ജെ.പിയുടെ മോശം സമീപനം കാരണമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബി.ജെ.പി മുന്‍ നേതാവ് ജഗദീഷ് ഷെട്ടര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെട്ടറുടെ പ്രതികരണം. പാര്‍ട്ടി നേതാവായ രാഹുലുമായി ഒരുപാട് പ്രശ്നങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെട്ടര്‍ പറഞ്ഞു. കര്‍ണാടകയില്‍ അഞ്ചു വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മോശം സമീപനമാണ് അവരില്‍ നിന്ന് ലഭിക്കുന്നത്. നിക്ഷിപ്ത താല്പര്യമുള്ള ചിലര്‍ കര്‍ണാടകയിലെ ബി.ജെ.പിയെയും സര്‍ക്കാറിനെയും നിയന്ത്രിക്കുകയാണെന്നും ഷെട്ടര്‍ ആരോപിച്ചു. നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ…
Read More2 ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കടുത്ത പനിയെ തുടര്‍ന്ന് ജെ.ഡി.എസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
Read Moreവടക്കൻ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധി എത്തും
ബെംഗളൂരു: ബസവേശ്വര ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കർണാടകയിലെ ബാഗൽകോട്ടിലെത്തും. പ്രമുഖ ലിംഗായത്ത് മഠാധിപതികളും പങ്കെടുക്കുന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം കോൺഗ്രസിൽ എത്തിയ ലിംഗായത്ത് നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എന്നിവരും പങ്കെടുക്കും.
Read More