നാളെ ഉദ്ഘടനത്തിനൊരുങ്ങുന്നത് പണിതീരാത്ത അതിവേഗ പാതയെന്ന് ആക്ഷേപം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയെന്ന് ആക്ഷേപം. യു.പി.എ സര്‍ക്കാര്‍ 3000 കോടി രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി 9551 കോടി രൂപക്കാണ് ബെംഗളൂരു ആസ്ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് (ഡിബിഎല്‍)കമ്പനിക്ക് കരാര്‍ നല്‍കിയത്. പാത ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ലക്ഷവും ഒന്നര കിലോമീറ്റര്‍ റോഡ് ഷോയില്‍ 40,000വും പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളാണ് മണ്ഡ്യയിൽ പൂര്‍ത്തിയാവുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ഈ…

Read More

വിവിധ വികസനപദ്ധതികൾ : പ്രധാന മന്ത്രി മറ്റന്നാൾ സംസ്ഥാനത്ത് വീണ്ടുമെത്തുന്നു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞാറാഴ്ച സംസ്ഥാനത്തെത്തും. 16,000 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം മണ്ഡ്യയിലെ പ്രധാന റോഡുകളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും. ഹുബ്ബള്ളി-ധാര്‍വാഡിലെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. എന്‍എച്ച്‌ 275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇത്…

Read More

സൗത്ത് ബെംഗളൂരുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബെംഗളൂരു സൗത്തിന്റെ നൂറാമത് ജനൗഷധി കേന്ദ്രം, നമോ സൗജന്യ ഡയാലിസിസ് സെന്റര്‍, നാലോളം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവയുടെ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇവയെക്കുറിച്ച് എംപി തേജസ്വി സൂര്യ യുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

Read More

ത്രിപുരയിലെ വിജയം കേരളത്തിലും ആവർത്തിക്കും ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ത്രിപുരയില്‍ 33 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. ത്രിപുര കൂടാതെ നാഗാലാന്റിലും ബിജെപി ഭരണമുറപ്പിച്ചിരുന്നു.നാഗാലാന്‍ഡില്‍ ബിജെപിയും, കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ഫലപ്രഖ്യപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി…

Read More

ശിവമോഗ എയർപോർട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തിനു പുറമെ ബെളഗാവിയിലെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കും. വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ മണിക്കൂറില്‍ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനത്തിലാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. കര്‍ണാടകയിലെ മലനാട് മേഖലയിലെ ശിവമോഗയില്‍ നിന്നും മറ്റ് സമീപ…

Read More

ബെളഗാവിയിൽ 2700 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ബെംഗളൂരു: ബെളഗാവിയിൽ ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2,700 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. പുനർവികസിപ്പിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കും. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് ഈ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെളഗാവിയിലെ ലോണ്ട-ബെളഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ്  മറ്റൊരു പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവേറിയ ഈ പദ്ധതി, തിരക്കേറിയ മുംബൈ – പൂനെ – ഹുബ്ബള്ളി – ബംഗളൂരു  ലൈനിലെ…

Read More

ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തും ; പ്രധാനമന്ത്രി 

ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റി നോട്‌ പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വര്‍ദ്ധിപ്പിക്കും. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More

ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ബെംഗളൂരു: നാളെ കർണാടകയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത 150സി-യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. ഈ 6 വരി ഗ്രീൻഫീൽഡ് ചെന്നൈ റോഡ് പദ്ധതി സൂറത്ത് – അതിവേഗപാതയുടെ ആണ്. ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്. ഗവൺമെന്റ് പദ്ധതികൾ 100 ശതമാനവും പൂർത്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനുസൃതമായി, കലബുറഗി, യാദ്ഗിരി, റായ്ചൂർ, ബീദർ, വിജയപുര തുടങ്ങി അഞ്ച് ജില്ലകളിലായി, രേഖകളിൽ ഇല്ലാതിരുന്ന 1475 ജനവാസമേഖലകളെ പുതിയ റവന്യൂ വില്ലേജുകളായി പ്രഖ്യാപിച്ചു.    

Read More

കെംപഗൗഡയുടെ പ്രതിമ അനാച്ഛാദനം: പ്രധാനമന്ത്രി മോദി ബെംഗളൂരുവിലെത്തി

narendra modi bommai

ബെംഗളൂരു: നഗരത്തിന്റെ സ്ഥാപകൻ ‘നാദപ്രഭു’ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിലെത്തി, ഏകദേശം 5,000 കോടി രൂപ ചെലവിൽ ഇവിടെ നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും എച്ച്എഎൽ വിമാനത്താവളത്തിലെത്തിയ മോദിയെ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപി പാർലമെന്ററി ബോർഡ് അംഗം ബിഎസ് യെദ്യൂരപ്പ, പാർട്ടി നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്…

Read More

ഭാര്യയിൽ നിന്നും ഗാർഹിക പീഡനം, പ്രധാന മന്ത്രിയ്ക്ക് പരാതി നൽകി ഭർത്താവ് 

ബെംഗളൂരു: ഭാര്യയില്‍ നിന്നുള്ള നിരന്തര ഗാര്‍ഹിക പീഡനത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭര്‍ത്താവിന്‍റെ പരാതി. കര്‍ണാടക സ്വദേശിയായ യദുനന്ദന്‍ ആചാര്യയാണ് നിരന്തരമായി താന്‍ ഭാര്യയില്‍ നിന്ന് നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സഹായവും സംരക്ഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി നൽകിയത്. അതേസമയം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമപ്രകാരം പരാതിപ്പെടാനായിരുന്നു ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയുടെ പ്രതികരണം. ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ആവശ്യപ്പെട്ടുള്ള പരാതി യദുനന്ദന്‍ ആചാര്യ തന്‍റെ ട്വിറ്റര്‍ മുഖേനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. “ഇത് സംഭവിച്ചപ്പോള്‍…

Read More
Click Here to Follow Us