ബെംഗളൂരു : ബെംഗളൂരു സർവ്വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിൽ, 2017-നും 2021-നും ഇടയിലുള്ള കാലയളവിൽ, രണ്ടാം ഘട്ടം ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷന്റെ (ബിഎംആർസിഎൽ) ആറ് സ്ഥലങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു.
ബെംഗളൂരു സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. നന്ദിനി എൻ.യുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ മെട്രോ ട്രെയിനുകൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചതായി പറഞ്ഞു.
നിരീക്ഷണത്തിനായി മൈസൂരു റോഡ് ടെർമിനൽ മുതൽ കെങ്കേരി വരെ, പുത്തേനഹള്ളി ക്രോസ് മുതൽ അഞ്ജനപുര ടൗൺഷിപ്പ് വരെ, ഗോട്ടിഗെരെ മുതൽ നാഗവാര വരെ, ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ, കൃഷ്ണരാജപുരം ബയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്, ഹെസരഘട്ട ക്രോസ് മുതൽ ബിഐഇസി വരെയുള്ള മെട്രോ ഇടനാഴികളിലെ വായുവിന്റെ ഗുണനിലവാരം അളന്നു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ആണ് ഇപ്പോ ബെംഗളൂരു സർവകലാശാല പുറത്ത് വിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.