ഹർജി തള്ളി; തമിഴ്‌നാട് വൈദ്യുതി ബോർഡ് 75 ലക്ഷം രൂപ പിഴ അടയ്ക്കണം

ചെന്നൈ: വൈദ്യുതി കമ്പനിക്ക് 75 ലക്ഷം രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി (ടാംഗഡ്‌കോ) സമർപ്പിച്ച പുനഃപരിശോധനാ ഹർജി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) തെക്കൻ ബെഞ്ച് തള്ളി.

നീലഗിരി ജില്ലയിലെ ചേരമ്പാടി വനമേഖലയിലെ ചുങ്കം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന, നാല് പന്നി, മൂന്ന് മൂർഖൻ പാമ്പുകൾ, കാക്ക എന്നിവ ചത്ത സംഭവത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ മരണത്തിലേക്ക് നയിച്ചത് വൈദ്യുതി ബോർഡിന്റെ ഇൻസുലേറ്റ് ചെയ്യാത്ത ലൈൻ കമ്പി ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

തുടർന്ന് മൃഗങ്ങൾ ചത്തതിന് വൈദ്യുതി യൂട്ടിലിറ്റി ഉത്തരവാദികളാണെന്നും സംസ്ഥാന വനംവകുപ്പിന് 75 ലക്ഷം രൂപ ടാംഗഡ്‌കോ പിഴയടയ്ക്കണമെന്നും ബെഞ്ച് വിധിച്ചു.  ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ടാംഗഡ്‌കോ ഹർജി സമർപ്പിച്ചു എങ്കിലും ഹർജി ബെഞ്ച് തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts