കോഴിക്കോട്: മാങ്കാവിൽ 10 മാസം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കസബ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുൻവശത്ത് വെച്ചാണ് ഇയാൾ കുഞ്ഞിനു നേരെ അതിക്രമം നടത്തിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ എ.ടി.എം അക്കൗണ്ടിൽ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.
Read MoreTag: posco case
നിർബന്ധിത മത പരിവർത്തനത്തിന് പ്രേരിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: പെൺകുട്ടിയെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ പോലീസ് പോക്സോയും മതപരിവര്‍ത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നത്. കര്‍ണാടകയിലെ നാഗമംഗലത്താണ് സംഭവം. സാമ്പാറില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി വീട്ടിലുള്ളവര്‍ക്ക് നല്‍കാനും യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ക്ഷേത്രം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തുംബേ ക്ഷേത്രം പൂജാരി വെങ്കിടേഷ് കാറന്തിനെയാണ് ബണ്ട് വാള് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അപകടത്തില്‍ മരിച്ചിരുന്നു. കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreപോക്സോ കേസിലെ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി
ബെംഗളൂരു: പട്ടാമ്പി പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്നും പോലീസ് പിടികൂടി. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ ചാലിശ്ശേരി പോലീസാണ് കർണാടകയിൽ നിന്നും പിടികൂടിയത്. പാലക്കാട് എസ്പി വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കർണാടകയിൽ നിന്ന് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെ പിടികൂടിയത്. പ്രതിയുടെ നമ്പർ ട്രാക്ക് ചെയ്താണ് അന്വേഷണസംഘം ഞായറാഴ്ച കർണാടകയിലേക്ക് തിരിച്ചയച്ചത്. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.
Read Moreഇരയെ പ്രതി വിവാഹം ചെയ്തു, പോസ്കോ കേസ് കർണാടക കോടതി റദ്ദാക്കി
ബെംഗളൂരു: പോക്ക്സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ 23 കാരനായ യുവാവിനെതിരെയുള്ള വിചാരണ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്കൂൾ 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷൻസ് കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ഇവർക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പ്രോസിക്യൂഷന്റെ എതിർപ്പ് അവഗണിച്ച് കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് അംഗീകരിച്ച നടപടികൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. വിവാഹിതരായി ഒരു കുട്ടിയുള്ള…
Read Moreവിദ്യാർത്ഥിനിയെ ബെംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ. ഹൗസില്‍ മുഹമ്മദ് സിനാന് ആണ് അറസ്റ്റിലായത്. മട്ടന്നൂരില്‍ ഫോണ്‍കടയില്‍ ജോലിചെയ്തിരുന്ന സിനാന് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഫോണ്‍ നമ്പർ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പോക്സോ ചുമത്തികേസെടുത്ത്…
Read Moreനടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം…
Read More