2018 ൽ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ, നടപടി പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരെ: കുറ്റവാളികൾ കൂടുതലും ബെം​ഗ്ലാദേശുകാർ

ബെം​ഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്. കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെം​ഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും അതിനാലാണ് പോലീസ് സ്വയ രക്ഷക്കായി വെടിവക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഈ വർഷം മാത്രം 29 പേരെ വെടിവച്ചിട്ടതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Read More

വനിതാ പോലീസിന്റെ സൈക്കിൾ റാലി സമാപിച്ചു

ബെം​ഗളുരു: വനിതാ ശാക്തീകരണ സന്ദേശവുമായി വനിതാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി അവസാനിച്ചു. ഈ മാസം 5ന് ബെള​ഗാവിയിൽ ആരംഭിച്ച റാലിയിൽ 50 പേർ പങ്കെടുത്തു.

Read More

സൈക്കിൾ റാലിയുമായി വനിതാ പോലീസ്; ലക്ഷ്യമിടുന്നത് വനിതാ ശാക്തീകരണ സന്ദേശം

ബെം​ഗളുരു: ബെള​ഗാവിയിൽ നിന്ന് ബെം​ഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അം​ഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെള​ഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി 1700 കിലോമീറ്റർ പിന്നിടും. കെഎസ് ആർപി നാലാം ബറ്റാലിയനിലെ നിഷ ജെയിംസ്ആണ് വനിതകളുടെ റാലി നയിക്കുക.

Read More

കൽബുറ​ഗി വധം; കർണ്ണാടക പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബെം​ഗളുരു; പ്രശസ്ത എഴുത്തുകാരൻ കൽബുറ​ഗി കൊലചെയ്യപ്പെട്ട സംഭവത്തിൽ കർണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. 2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോർട്ട് നൽകണം , അന്വേഷണത്തിന്റെ മേൽനോട്ടം ബോംബെ ഹൈക്കോടതിയെ ഏൽപ്പിക്കുമെന്ന കാര്യം ആലോചനയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കൽബുറ​ഗിയുടെ വിധവ ഉമാദേവിയുടെ ഹർജിയാണ് പരി​ഗണിച്ചത്. 2015 ഒാ​ഗസ്റ്റ് 30 നാണ് അഞ്ജാതരുടെ വെടിയേറ്റ് കൽബുറ​ഗി കൊല്ലപ്പെട്ടത്.

Read More

ബെം​ഗളുരു വനിതകൾക്ക് സുരക്ഷിതയിടമല്ലെന്നാവർത്തിച്ച് പെരുകുന്ന അതിക്രമങ്ങൾ; വനിതാ ഹോം​ഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

ബെം​ഗളുരു: വനിതാ ഹോം​ഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോ​ഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ വനിതാ ഹോം​ഗാർഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

Read More

പോലീസുകാരിനി വിദ്യാർഥികൾ; പഠിക്കുന്ന ഭാഷ സംസ്കൃതം

ബെംഗളുരു: പോലീസുകാരിനി വിദ്യാർഥികളാകുന്നു. ശൃം​ഗേരിയിലെ പോലീസുകാരാണ് സംസ്കൃതം പഠിക്കുന്നത്. തീർഥാടന കേന്ദ്രമായ ശൃം​ഗേരി മഠത്തിൽ എത്തുന്നവരുമായി ആശയവിനിമയത്തിനായാണ് സംസ്കൃതം പഠിക്കുന്നത്. സംസ്കൃത് ഭാരതി കോളേജിലെ അധ്യാപകരാണ് സംസ്കൃതം പഠിപ്പിക്കുക. രണ്ടാഴ്ച്ചയാണ് ക്ലാസുകൾ.

Read More

കൊലപാതകം: കെ ആർ പുരത്ത് ​ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്

ബെം​ഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ​ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ​ഗുണ്ടകളായ നവീൻ കുമാർ (26), ​ഗിരീഷ്(32) എന്നിവരാണ് ആളുമാറി വെട്ടിക്കൊന്നത്. വടിവാൾ വീശി രക്ഷപ്പെടാനായി നോക്കിയെങ്കിലും കെ ആർപുരം ഇൻസ്പെക്ടർ ജയരാജ് ഇവർക്ക് നേരെ വെടിവക്കുകയായിരുന്നു.

Read More

ഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി ട്രാഫിക് പോലീസുകാർക്ക് വേണ്ട: കമ്മീഷ്ണർ

ബെം​ഗളുരു:  മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം. ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ ഒളിച്ചിരുന്ന് ചാടി വീഴുന്ന പതിവ് ഒഴിവാക്കണം. ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശത്തിലുണ്ട്. മൊബൈലിന്റെ അമിത ഉപയോ​ഗം കാരണം സീനിയർ ഉദ്യോ​ഗസ്ഥർ കടന്ന് പോകുമ്പോൾ പോലും ബഹുമാനിക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പോലീസ് ട്രെയിനിയെ കാണാതായി

ബെം​ഗളുരു: കർണ്ണാടക റിസർവ് പോലീസ് ട്രെയിനിയെകാണാതായി. കലബുറ​ഗി സ്വദേശി ശാന്താറാമിനെയാണ് (23)  കാണാതായത്. ഒക്ടോബർ 20 നാണ് ശാന്താറാമിമിനെ ക്യാംപിൽ നിന്ന് കാണാതായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽ നി്ന്നും പിരിഞ്ഞ് പോകുകയാണെന്നു ചൂണ്ടിക്കാട്ടി ശാന്താറാം കത്തു നൽകയിരുന്നു. നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകണമെന്ന് ബറ്റാലിയനിൽ നിന്ന് അറിയിപ്പ് വന്നിരുന്നു, 50,000 രൂപ ശാന്താറാമിന്റെ സഹോദരൻ അടച്ചിരുന്നു. സഹോദരൻ പണം നൽകിയതിന് തൊട്ടടുത്ത ദിവസം മുതൽ ശാന്താറാമിനെ കാണാതാകുകയായിരുന്നു.

Read More

രുദ്രൻ അഭിഭാഷകൻ രൗദ്രനായി; കുടിച്ച് പൂസായി പോലീസുകാരെ ആക്രമിച്ച അഭിഭാഷകനെതിരെ കേസ്

ബം​ഗളുരു: കുടിച്ച് പൂസായി അഭിഭാഷകൻ പോലീസുകാരെ കയ്യേറ്റം ചെയ്തു. ബാം​ഗ്ലൂരിലാണ് സംഭവം നടന്നത്. രുദ്രപ്പ എന്ന അഭിഭാഷകനാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച രുദ്രപ്പ പരിശോധനകൾക്കിടെയാണ് കുപിതനായി അക്രമം നടത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്ന ഇയാൾ പോലീസുകാരുടെ തലക്കിട്ട് സമീപത്ത് വ്യാപാരത്തിന് വച്ചിരുന്ന ചട്ടിഎടുത്തടിക്കുകയും, മറ്റൊരുദ്യോ​ഗസ്ഥനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് കേസെടുത്തതായി ദേവന്‍ഗരെ എസ്.പി ചേതന്‍ സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു കൂടി കേസെടുക്കും.

Read More
Click Here to Follow Us