ഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി ട്രാഫിക് പോലീസുകാർക്ക് വേണ്ട: കമ്മീഷ്ണർ

ബെം​ഗളുരു:  മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം. ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ ഒളിച്ചിരുന്ന് ചാടി വീഴുന്ന പതിവ് ഒഴിവാക്കണം. ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശത്തിലുണ്ട്. മൊബൈലിന്റെ അമിത ഉപയോ​ഗം കാരണം സീനിയർ ഉദ്യോ​ഗസ്ഥർ കടന്ന് പോകുമ്പോൾ പോലും ബഹുമാനിക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പോലീസ് ട്രെയിനിയെ കാണാതായി

ബെം​ഗളുരു: കർണ്ണാടക റിസർവ് പോലീസ് ട്രെയിനിയെകാണാതായി. കലബുറ​ഗി സ്വദേശി ശാന്താറാമിനെയാണ് (23)  കാണാതായത്. ഒക്ടോബർ 20 നാണ് ശാന്താറാമിമിനെ ക്യാംപിൽ നിന്ന് കാണാതായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽ നി്ന്നും പിരിഞ്ഞ് പോകുകയാണെന്നു ചൂണ്ടിക്കാട്ടി ശാന്താറാം കത്തു നൽകയിരുന്നു. നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകണമെന്ന് ബറ്റാലിയനിൽ നിന്ന് അറിയിപ്പ് വന്നിരുന്നു, 50,000 രൂപ ശാന്താറാമിന്റെ സഹോദരൻ അടച്ചിരുന്നു. സഹോദരൻ പണം നൽകിയതിന് തൊട്ടടുത്ത ദിവസം മുതൽ ശാന്താറാമിനെ കാണാതാകുകയായിരുന്നു.

Read More

രുദ്രൻ അഭിഭാഷകൻ രൗദ്രനായി; കുടിച്ച് പൂസായി പോലീസുകാരെ ആക്രമിച്ച അഭിഭാഷകനെതിരെ കേസ്

ബം​ഗളുരു: കുടിച്ച് പൂസായി അഭിഭാഷകൻ പോലീസുകാരെ കയ്യേറ്റം ചെയ്തു. ബാം​ഗ്ലൂരിലാണ് സംഭവം നടന്നത്. രുദ്രപ്പ എന്ന അഭിഭാഷകനാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച രുദ്രപ്പ പരിശോധനകൾക്കിടെയാണ് കുപിതനായി അക്രമം നടത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്ന ഇയാൾ പോലീസുകാരുടെ തലക്കിട്ട് സമീപത്ത് വ്യാപാരത്തിന് വച്ചിരുന്ന ചട്ടിഎടുത്തടിക്കുകയും, മറ്റൊരുദ്യോ​ഗസ്ഥനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് കേസെടുത്തതായി ദേവന്‍ഗരെ എസ്.പി ചേതന്‍ സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു കൂടി കേസെടുക്കും.

Read More

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപേര് വിളിച്ചാക്ഷേപിച്ച സ്ത്രീക്കെതിരെ കേസെടുത്തു

പത്തനംതിട്ട: മുഖ്യമന്ത്രിയെ ജാതിപേര് വിളിച്ചാക്ഷേപിച്ച സ്ത്രീക്കെതിരെ കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മണിയമ്മ എന്ന സ്ത്രീ പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി…

Read More

ബംഗളുരുവിൽ വനിതാ പോലീസുകാരിയുടെ ആത്‍മഹത്യ ശ്രമം

ബെംഗളൂരു :ഡി വൈ എസ് പി ഗണപതിയുടെ ആത്‍മഹത്യ വിവാദത്തിൽ കുരുങ്ങി മലയാളി മന്ത്രി കെ ജെ ജോർജ് രാജി വെച്ചതിനു പിന്നാലെ വീണ്ടും പോലീസിൽ ആത്‍മഹത്യ ശ്രമം. വിജയ നഗറിലെ വനിതാ എസ് ഐ രൂപയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിൽ ആയ ഇവർ ആശുപത്രിയിലാണ് .അമിതമായി ഗുളികകൾ വിഴുങ്ങിയ ഇവരുടെ ആത്‍മഹത്യ ശ്രമത്തിന്റെ കാരണം വെളിവായിട്ടില്ല . പോലീസിൽ നിന്നുള്ള ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നത് പ്രകാരം രൂപയും സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ സ്ത്രീയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും രൂപ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും…

Read More
Click Here to Follow Us