പോലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം, എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോലീസിനെ  അധിക്ഷേപിച്ച്‌ മുദ്രാവാക്യം വിളിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ അധിക്ഷേപിച്ച്‌ പരസ്യമായി മുദ്രാവാക്യം വിളിച്ച 9 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ബൈക്കില്‍ ഇരുന്നാണ് ഇവര്‍ മലയാളത്തില്‍ അശ്ലീലവര്‍ഷം നടത്തിയത്. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് കൂടാതെ ആര്‍.എസ്.എസിനെതിരെയും മുദ്രാവാക്യം വിളിക്കുന്നുണ്ട്. പിടിയിലായവരെല്ലാം കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഒന്‍പത് പേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് മംഗളൂരു കങ്കനാടി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍…

Read More

ഹൈവേ കവർച്ച: മലയാളി സംഘത്തിലെ 7 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ കവർച്ച ചെയ്യുന്ന മലയാളി സംഘത്തിലെ 7 പേർ പിടിയിൽ. തൃശൂർ സ്വദേശി സിജോ ജോയി (32) അമ്പല്ലൂർ സ്വദേശി പി. എം. ജിതിൻ (29) പുതുക്കാട് സ്വദേശി സ്ബീഷ് (30) കണ്ണൂർ പായം സ്വദേശി വി.എസ്. നിഖിൽ (34) അജീബ് (30) ആലപ്പുഴ മണ്ണംചേരി  അബ്ദുൽ കാദർ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാന്ധ്യ ഹനികരായിൽ വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പണം കവർച്ച ചെയ്യുന്നതായി വിവരം ലഭിച്ച മാന്ധ്യ റൂറൽ പോലീസ് സ്ഥലത്ത്…

Read More

കർണാടക ഹൈവേയിലെ കവർച്ച, പിന്നിൽ പ്രവർത്തിച്ചത് കൊച്ചി സംഘം

ബെംഗളൂരു: കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്.പി.യുടെ പ്രത്യേക സംഘം കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തു. നാലുദിവസം ഇദ്ദേഹം കർണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിട്ടയച്ചു. കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നും സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന്…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ 

കാസര്‍കോഡ് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി നാല് പേര്‍ പോലീസ് പിടിയില്‍. ബെംഗളൂരുവിൽ നിന്നെത്തിച്ച 200 ഗ്രാം എം ഡി എം എയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ക്ക് അബ്ദുല്‍ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ആദൂര്‍ കുണ്ടാറില്‍വച്ച്‌ രാത്രി എട്ടുമണിയോടെയാണ് 200 ഗ്രാം എം ഡി എം എയുമായി നാലംഗ സംഘം പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം രാവിലെ മുതല്‍…

Read More

താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോട് തൃക്കരിപ്പൂർ പളളത്തിൽ മുഹമ്മദ് അലി(56) ആണ് മരിച്ചത്. എച്ച്എസ്ആർ ലേഔട്ടിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ അലി തനിച്ചായിരുന്നു താമസം. 2 ദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അലി ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് മരുമകൻ സമീർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മുറി തുറന്നപ്പോളാണ് മരിച്ച നിലയിൽ അലിയെ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കല്ലജ് മോർച്ചറിയിലേക് മാറ്റി. ഭാര്യ : ഫാത്തിമ മക്കൾ : ശബീബ്…

Read More

പിഎസ്‌ഐ പരീക്ഷാ തട്ടിപ്പ്: പോലീസുകാരന്റെ വീട്ടിൽ നിന്ന് 1.55 കോടി രൂപ പിടിച്ചെടുത്തു

POLICE

ബെംഗളൂരു: ഹെഡ് കോൺസ്റ്റബിളിന്റെ വീട്ടിൽ നിന്ന് 1.55 കോടി രൂപ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കണ്ടെത്തി. പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷാ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മെയ് 14 ന് ഹെഡ് കോൺസ്റ്റബിൾ ശ്രീധർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി ശാന്തകുമാർ, മറ്റ് മൂന്ന് എന്നിവരുടെ വീടുകളിൽ സിഐഡി പരിശോധന നടത്തിയിരുന്നു. അഞ്ച് പേരുടെയും വീടുകളിൽ നിന്ന് സുപ്രധാന രേഖകളും സിഐഡി പിടിച്ചെടുത്തു. ശ്രീധറിന്റെ രണ്ട് വീടുകളിലാണ് സിഐഡി പരിശോധന നടത്തിയത്. ആദ്യ വീട്ടിൽ 20 ലക്ഷം രൂപയും ചാമരാജ്പേട്ടയിൽ സ്ഥിതി…

Read More

താൻ പീഡിപ്പിക്കപ്പെടുന്നു; പോലീസ് സേനയിൽ നിന്ന് രാജിവെച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ രവീന്ദ്രനാഥ്

ബെംഗളൂരു : താൻ പീഡിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ പി രവീന്ദ്രനാഥ് തന്റെ കരിയറിലെ നാലാം തവണയും പോലീസ് സേനയിൽ നിന്ന് ചൊവ്വാഴ്ച രാജി സമർപ്പിച്ചു. കർണാടക ചീഫ് സെക്രട്ടറി ശ്രീ രവികുമാർ ഐഎഎസ്, എസ്‌സിയുടെ എട്ടാം ചട്ടം അനുസരിച്ച് പ്രൊട്ടക്ഷൻ സെൽ രൂപീകരിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ കാണിച്ച അനാസ്ഥ കാണുന്നതിൽ വേദനയുണ്ടെന്ന് രവീന്ദ്രനാഥ് കത്തിൽ പറഞ്ഞു. എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമങ്ങൾ 1995 കൂടാതെ, വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചതിനാൽ, എന്നെ ഉപദ്രവിക്കാൻ…

Read More

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ഹനുമാൻ ചാലിസ ആലപിച്ച് ശ്രീരാമസേന

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാനത്തൊട്ടാകെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ഹനുമാന്‍ ചാലിസയുമായി രംഗത്തിറങ്ങിയതോടെ കര്‍ണാടക പോലീസ് അതീവ ജാഗ്രതയില്‍. ബാങ്കുവിളിയെ എതിര്‍ത്ത് കൊണ്ട് വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് ഹനുമാന്‍ ചാലിസ ആലപിച്ചു. ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് മൈസൂരു ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ രാവിലെ അഞ്ച് മണിക്ക് ഇത്   ഉദ്ഘാടനം ചെയ്തു. ബാങ്കുവിളിക്കെതിരെ ഹനുമാന്‍ ചാലിസ ആലാപനവും ‘സുപ്രഭാത’ പ്രാര്‍ഥനകളും ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. മതസ്ഥലങ്ങളില്‍ നിന്നുള്ള അനധികൃത ഉച്ചഭാഷിണികള്‍ക്കെതിരെ നടപടിയെടുക്കുകയും ശബ്ദം അനുവദനീയമായ പരിധിക്കുള്ളില്‍ നിജപ്പെടുത്തുകയും…

Read More

സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനമായി നൽകി പോലീസ്

ഭോപ്പാല്‍: സൊമാറ്റൊ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച്‌ മദ്ധ്യപ്രദേശ് പോലീസ്, ഇന്‍ഡോറിലെ വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സൈക്കിളിൽ ആയിരുന്നു ഇയാൾ ഡെലിവറി ചെയ്തിരുന്നത്. മദ്ധ്യപ്രദേശ് പോലീസിന്റെ നല്ലമനസിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്. ദിവസവും പട്രോളിങ്ങിനിടെ ഡെലിവറി  ചെയ്യാൻ പോവുന്ന  യുവാവിനെ കാണാറുണ്ടെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബൈക്ക് വാങ്ങാത്തതെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് മനസിലായി.  ഉടന്‍ തന്നെ പോലീസുകാര്‍ ചേര്‍ന്ന് ഒരു ബൈക്ക് വാങ്ങി സമ്മാനിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും പോലീസ്…

Read More

ബെംഗളൂരു ആസിഡ് ആക്രമണ കേസ്; ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്

ബെംഗളൂരു : യുവതിക്ക് നേരെ ആസിഡ് ആക്രമണം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഏപ്രിൽ 28 നാണ് സംഭവം, 24 കാരിയായ യുവതിയെ, തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് ആസിഡൊഴിച്ച് ആക്രമിച്ചത്. 27 കാരനായ നാഗേഷ് ആണ് പ്രതി. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, യുവതി സുഖം പ്രാപിച്ചുവരികയാണ്. ഇയാളെ പിടികൂടാൻ പോലീസ് 10 സംഘങ്ങൾ രൂപീകരിച്ചെങ്കിലും നാഗേഷിന്റെ ബൈക്ക് മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. എന്നാൽ, അന്വേഷണത്തിനായി സംഘം അയൽ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും…

Read More
Click Here to Follow Us