ദില്ലി: അഗ്നിപഥിനെതിരായ പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഭോജ്പുർ എസ്.പി സഞ്ജയ് കുമാർ സിങ് പറഞ്ഞു. ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് തുടരുമെന്നും ഭോജ്പുർ എസ്പി പറഞ്ഞു. അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ബിഹാറിൽ സംഘർഷം ഏറ്റവും രൂക്ഷമായത് ഭോജ്പുരിലാണ്. രാജ്യത്താകെ അറസ്റ്റിലായ 1313 പേരിൽ 804 പേരും ബിഹാറിൽ നിന്നുമാണെന്നാണ് റിപ്പോർട്ട്.
Read MoreTag: police
നുപൂർ ശർമയെ കണ്ടെത്താനാവാതെ പോലീസ്
ഡൽഹി : പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കണ്ടെത്താൻ ആവാതെ പോലീസ്. ഡൽഹിയിലെത്തിയ മുംബൈ പോലീസ് ഇവരെ ചോദ്യം ചെയ്യാനായി ദിവസങ്ങളോളം രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. അഞ്ച് ദിവസത്തോളമായി ഡൽഹിയിലുള്ള മുംബൈ പോലീസിന് ഇതുവരെ നുപുർ ശർമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും മുംബൈ പോലീസിന്റെ പക്കലുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. എന്നാൽ,…
Read Moreവയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ
ബെംഗളൂരു: ഗൂഡല്ലൂരിൽ പോലീസ് കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വച്ചിരുന്ന വയര്‍ലെസ് ഹാന്‍ഡ് സെറ്റാണ് കാണാതായത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്‌നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. സമീപത്ത് കാറും നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ നിന്നാണ് വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് മോഷണം. സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് യുവാവിനെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.…
Read Moreഅനധികൃതമായി നഗരത്തിൽ തമ്പടിച്ചിരിക്കുന്നവർക്കായുള്ള അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ബെംഗളൂരു : ആധാറും വോട്ടർ ഐഡിയും ഉൾപ്പെടെ വ്യാജമായി തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, അനധികൃതമായി നുഴഞ്ഞു കയറി നഗരത്തിൽ തമ്പടിച്ചിരിക്കുന്ന ബംഗ്ലദേശികളെ പിടികൂടാനായി പോലീസ് പ്രത്യേക സംഘത്തിനു രൂപം നൽകി. മാടനായകനഹള്ളിക്കു സമീപം ഹൊട്ടപ്പനപാളയയിൽ നിന്ന് 2 ബംഗ്ലദേശികൾ ഉൾപ്പെടെ 9 പേർ ഉൾപ്പെട്ട റാക്കറ്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഈ സംഘത്തിലെ 5 പേരെ കൂടി അറസ്റ്റ് ചെയ്യാനാണ് അന്വേഷണം വ്യാപിപ്പിച്ചത്. എംടിഎം കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ എത്തിച്ചത്. ബംഗ്ലദേശികളായ ഷഹീദ്…
Read More2 കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു
ബെംഗളൂരു: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി ഹവാല പണം റെയിൽവേ പോലീസ് പിടിച്ചെടുത്തു. ബ്രൗണ് കളർ ടേപ്പ് ഉപയോഗിച്ച് ഒരു പാക്കിലാണ് രണ്ട് കോടി രൂപ മുഴുവൻ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ കറൻസി നോട്ടുകളുടെ 100 ചെറിയ കെട്ടുകളാണ് പായ്ക്കിലുണ്ടായിരുന്നത്. രാജസ്ഥാന് സ്വദേശി 22 വയസുകാരൻ മനോഹര് സിംഗ് എന്ന ചെൻ സിംഗ് ആണ് അറസ്റ്റിലായത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. പരിശോധനക്കിടെ തന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ ഉള്ളിലെന്താണെന്ന് പറയാൻ ചെൻ സിംഗ് തയ്യാറായില്ല. ഇതിൽ സംശയം തോന്നി ബേലാപൂർ…
Read Moreമംഗളൂരു പോലീസ് വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്ക്
ബെംഗളൂരു : പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിറ്റി പോലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. കേസിൽ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘം ഏതാനും പേരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മുൽക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്ലോബൽ ഹെറിറ്റേജ് ലേഔട്ടിൽ സംഭവം നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. പ്രതികൾ പോലീസുകാരെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സിസിബി ഇൻസ്‌പെക്ടർ…
Read Moreമെട്രോ നിർമ്മാണം, ഗതാഗത കുരുക്ക് രൂക്ഷമായി ഔട്ടർ റിങ് റോഡ്
ബെംഗളൂരു: മെട്രോ നിർമാണം പുരോഗമിക്കുന്ന ഔട്ടർ റിങ് റോഡിലെ യാത്ര നരകതുല്യമായിട്ട് മാസങ്ങളേറെയായി. മഴയിൽ റോഡ് തകർന്ന് ചെളിക്കുളമായി മാറിയിരിക്കുന്ന സിൽക്ക്ബോർഡ്–കെആർ പുരം ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. കാലവർഷം കനത്തതിനെ തുടർന്ന് ടാറിങ് തകർന്ന് നിരത്തു മുഴുവൻ അപകടക്കുഴികളാണ്. ജീവൻ പണയംവച്ചു വേണം ഈ വഴി യാത്ര ചെയ്യാൻ. ഓഫിസ് സമയങ്ങളിൽ ഇവിടെ വാഹനങ്ങൾ മണിക്കൂറിലധികം കുരുങ്ങി കിടക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഒട്ടേറെ ഐടി ടെക് പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും പ്രവർത്തിക്കുന്ന മേഖലയിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കഴിഞ്ഞ മാസങ്ങളിലായി വർധിച്ചിതും ഗതാഗത…
Read Moreട്രാഫിക് പോലീസിനോട് തട്ടി കയറി എം എൽ എ യുടെ പുത്രി
ബെംഗളൂരു: ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകാരനോട് കയര്‍ത്ത് കര്‍ണാടക ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലിയുടെ മകള്‍. എം എൽ എ യുടെ ബിഎംഡബ്ല്യു കാറിലെത്തിയ യുവതി ട്രാഫിക് സിഗ്നല്‍ മറികടന്നതിനാണ് പോലീസുകാരന്‍ ചോദ്യം ചെയ്തത്. എന്നാല്‍ ഇതു വകവയ്ക്കാതെ ആയിരുന്നു യുവതിയുടെ പെരുമാറ്റം. അരവിന്ദ് ലിംബാവലിയുടെ മകളാണ് വെള്ള നിറത്തിലുള്ള ബി.എം.ഡബ്ല്യു കാര്‍ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നല്‍ ചുവപ്പ് ആയിരിക്കുമ്പോഴാണ് കാര്‍ നിര്‍ത്താതെ യുവതി ഓടിച്ചുപോയത്. ട്രാഫിക് പോലീസ് തടഞ്ഞപ്പോള്‍ അവരോട് യുവതി ദേഷ്യപ്പെടുകയായിരുന്നു. മാത്രമല്ല അവര്‍ സീറ്റ് ബെല്‍റ്റും…
Read Moreപൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധ പരിശീലനം നൽകാനൊരുങ്ങി പൊലീസ്. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുമെന്നും പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. തോക്കു ലൈസെൻസ് ഉള്ളവർക്കും അതുപോലെതന്നെ തോക്കിനായി അപേക്ഷിക്കുന്നവർക്കും പോലീസ് ആയുധ പരിശീലനം നൽകും. മൂന്ന് മാസത്തിൽ ഒരിക്കലാണ് ഇ കോഴ്സ് നടക്കുന്നത്. ആയുധം എങ്ങനെ ഉപയോഗിക്കാം ആയുധങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നിവയടക്കമുള്ള കൃത്യമായ സിലബസ്‌വെച്ചാണ് പരിശീലനം നൽകുക പരിശീലനം കാലാവധി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കുമെന്നും ഡി.ജി.പി അനില്‍ കാന്ത് പുറപ്പെടുവിച്ച…
Read Moreശ്രീരംഗപട്ടണത്തിലെ ‘മൂലമന്ദിർ ചലോ’ പരാജയപ്പെടുത്തി പോലീസ്
ബെംഗളൂരു: ശനിയാഴ്ച ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിൽ പൂജ നടത്തുന്നതിനായി ഹിന്ദു സംഘടനകളുടെ അംഗങ്ങൾ നടത്തിയ ‘മൂലമന്ദിര ചലോ’ ജില്ലാ പോലീസ് പരാജയപ്പെടുത്തി. പ്രവർത്തകരെ ടൗണിലേക്ക് കടക്കുന്നതും പോലീസ് തടഞ്ഞു. പ്രവർത്തകരെ കിരംഗുരു സർക്കിൾ കടക്കുന്നത് തടയാൻ മൈസൂരു-ബെംഗളൂരു ദേശീയ പാതയിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സർക്കിളിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എന്നാൽ, പോലീസ് ഇവരെ ബന്നിമണ്ടപ്പയിലേക്ക് അയക്കുകയായിരുന്നു. പോലീസ് സൂപ്രണ്ട് എൻ.യതീഷ് ടൗണിൽ ക്യാമ്പ് ചെയ്തിരുന്നു. കുവെമ്പു സർക്കിളിനെയും ജാമിയ മസ്ജിദിനെയും ബന്ധിപ്പിക്കുന്ന റോഡും വെല്ലസ്ലി പാലത്തിനുമിടയിൽ മസ്ജിദിലേക്കുള്ള റോഡും പൊലീസ്…
Read More