ബെംഗളൂരു∙ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരിൽ നിന്ന് 33 മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു . മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കണ്ടുപിടിച്ച പോലീസ് ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ച സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് പി.എസ്.രമേഷ് നടത്തിയ പരിശോധനയിലാണ് നടപടി. പിടിച്ചെടുത്ത മൊബൈലുകൾ സാങ്കേതിക പരിശോധനയ്ക്കായി പോലീസിനു കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ മൊബൈൽ ഉപയോഗത്തിനായി ജാമറുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.
Read MoreTag: police
ഫ്‌ളൈ ഓവറിൽ അമിതവേഗതയിൽ വന്ന വാഹനമിടിച്ച് ദമ്പതികൾ മരിച്ചു
ബെംഗളൂരു: ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ദാസറഹള്ളിക്ക് സമീപം തുമകുരു റോഡ് മേൽപ്പാലത്തിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. മദനായകനഹള്ളിക്ക് സമീപം സിദ്ധനഹോസഹള്ളി ഗ്രാമത്തിലെ താമസക്കാരായ രുദ്രേഷ് (36), ഭാര്യ സുനിത (30) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരായ വാഹനത്തെ പിടികൂടാൻ ആയിട്ടില്ല. മേൽപ്പാലത്തിൽ ദാസറഹള്ളി ലേ-ബൈക്ക് സമീപമായിരുന്നു അപകടം. നെലമംഗല ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാറ്റ് വാഹനയാത്രക്കാർ ഉടൻ അവരെ…
Read Moreമയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന മൂന്ന് ബെംഗളൂരു പോലീസുകാർ ആന്ധ്രയിൽ അപകടത്തിൽ മരിച്ചു
ബെംഗളൂരു: ചിറ്റൂർ ജില്ലയിലെ പുത്തലപ്പാട്ട് മണ്ഡലത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കർണാടകയിൽ നിന്നുള്ള മൂന്ന് പോലീസുകാർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കർണാടക പോലീസ് ഉദ്യോഗസ്ഥർ ഒരു കേസ് വർക്കുകൾ പൂർത്തിയാക്കി സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുമ്പോൾ പുത്തലപ്പട്ട് മണ്ഡലത്തിലെ ഒരു കലുങ്കിന്റെ റെയിലിംഗിൽ ഇടിക്കുകയായിരുന്നു. എസ്ഐ അവിനാഷ്, കോൺസ്റ്റബിൾ അനിൽ, ഡ്രൈവർ എന്നിവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. എസ്ഐ ദീക്ഷിത്, കോൺസ്റ്റബിൾമാരായ ശരവണൻ, ബസവ എന്നിവർക്കാണ് പരിക്കേറ്റത്. ലോക്കൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ചിറ്റൂർ എസ്പി വൈ റിശാന്ത് റെഡ്ഡി, ഡിഎസ്പി…
Read Moreമലയാളിയുടെ ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി പ്രേമിനെയാണ് ചന്ദ്രലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയുധങ്ങളുമായി ബേക്കറിയുടെ സമീപം എത്തിയ പ്രേം നിർത്തിയിട്ട മൂന്നു ഓട്ടോറിക്ഷകൾ തകർത്ത ശേഷമാണ് ബേക്കറിയിലേക്ക് കയറിയത്. ഷോപ്പിലെ ഗ്ലാസ് ഷെൽഫ് അടിച്ചു തകർത്ത ഇയാളെ തടയാൻ ശ്രമിച്ച ജീവനക്കാരെ പ്രേം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ബേക്കറിയിൽ ഉണ്ടായതായി കട ഉടമ പറഞ്ഞു. കണ്ണൂർ സ്വദേശി വിജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ…
Read Moreട്രാഫിക് നിയമ ലംഘനം, പ്രധാന ജംഗ്ഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞത് 50 ട്രാഫിക് ജംഗ്ഷനുകളിലെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കാൻ ഒരു ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ഇല്ലാതെ ഉള്ള ഡ്രൈവിംഗ്, അമിത വേഗത, വൺവെ റൈഡിംഗ്, ട്രിപ്പിൾ റൈഡിംഗ്, മൊബൈൽ ഉപയോഗം, സിഗ്നൽ ജമ്പിംഗ്, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുന്നത്, സ്റ്റോപ്പ് ലൈനുകളിൽ നിയമം തെറ്റിക്കുന്നത് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട എട്ട് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആണ് ക്യാമറ സ്ഥാപിക്കുന്നത്. ഹാഫ് ഹെൽമെറ്റ് (തലയ്ക്ക് മുഴുവൻ സംരക്ഷണം തരാൻ കഴിയാത്ത തരത്തിലുള്ളത്) ധരിക്കുന്നവരെ ഇനി ഹെൽമെറ്റ് ഇല്ലാത്തവരായി കണക്കാക്കും. ആഗസ്ത് ആദ്യം മുതൽ നഗരത്തിലുടനീളമുള്ള…
Read Moreമങ്കിപോക്സ് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിന് സ്ഥിരീകരിച്ചു
ബെംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ജൂലൈ 13ന് ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ 31 കാരനായ യുവാവിനെ സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ യുവാവിന് കുരങ്ങുപനി ബാധിച്ചതായി ഡോക്ടര്‍മാരില്‍ സംശയമുയര്‍ന്നു. ദുബായിലുള്ള ഇയാളുടെ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ രക്തസാമ്പിളുകള്‍ പൂനെ വൈറോളജി സെന്ററിലേക്ക് അയച്ചു. അവിടെ…
Read Moreമരണത്തിൽ ദുരൂഹത, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനയച്ചു
ബെംഗളൂരു:ദളിത് നേതാവായിരുന്ന ബെൽത്തങ്ങാടി പി ദീകയ്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനയച്ചു. ഈ മാസം എട്ടിനാണ് അദ്ദേഹം മണിപാൽ കസ്തൂർബാ ആശുപത്രിയിൽ അന്തരിച്ചത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ ബെൽതങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണം എന്നാണ് കെഎംസി ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ദീക്കയ്യയെ അപകടപ്പെടുത്തിയ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അപകട നിലയിൽ കണ്ടതിന്റെ തലേന്ന് ദീക്കയ്യ ഗർദാദിയിലെ വീട്ടിൽ തനിച്ചായിരുന്നു. പത്മുഞ്ജയിലെ ബന്ധുവീട്ടിൽ പോയ ഭാര്യയും ബന്ധുക്കളും തിരിച്ച് എത്തിയപ്പോൾ ദീകയ്യ അടുക്കളയിൽ നിലത്ത് വീണുകിടക്കുകയായിരുന്നു.…
Read Moreതമിഴ്നാട്ടിൽ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വന്‍ പ്രതിഷേധം; പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി
ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരമാണ് അക്രമാസക്തമായത്.
Read Moreകശാപ്പിനായി കൊണ്ട് വന്ന 18 ഒട്ടകങ്ങളെ പിടിക്കൂടി
ബെംഗളൂരു: നഗരത്തിലേക്ക് കശാപ്പിനായി എത്തിച്ച 18 ഒട്ടകങ്ങളെ ഹൊസൂർ അതിർത്തിയിൽ നിന്ന് പോലീസ് പിടികൂടി. രാജസ്ഥാനിൽ നിന്നുമാണ് ഇവയെ കൊണ്ട് വന്നത്. ഒട്ടകങ്ങളുടെ കശാപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്സവ സീസണുകളിൽ വിൽപനയ്ക്കായി ഒട്ടകങ്ങളെ നഗരത്തിലേക്ക് എത്തിക്കുന്നത് വ്യാപകമായി തുടരുന്നുണ്ട്.
Read Moreഗതാഗത കുരുക്കഴിക്കാൻ, പുതിയ പരിഷ്കാരങ്ങളുമായി ട്രാഫിക് പോലീസ്
ബെംഗളൂരു: പുതുതായി തുറന്ന ഓൾഡ് എയർപോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാതയിൽ കുരുക്കഴിക്കാൻ ഗതാഗത പരിഷ്‌കാരവുമായി ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനിൽ വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകുന്നത്. ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് കുരുക്കിനും അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പോലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കാൻ വേണ്ടി നിർമ്മിച്ച അടിപ്പാതയിൽ വാഹനങ്ങൾ നീണ്ടുനിൽക്കുന്നത് പതിവായതോടെ സമൂഹമാധ്യമങ്ങളിൽ ബിബിഎംപിയെ വിമർശിച്ച് ട്രോളുകൾ…
Read More