ബെംഗളൂരു:ദളിത് നേതാവായിരുന്ന ബെൽത്തങ്ങാടി പി ദീകയ്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനയച്ചു.
ഈ മാസം എട്ടിനാണ് അദ്ദേഹം മണിപാൽ കസ്തൂർബാ ആശുപത്രിയിൽ അന്തരിച്ചത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ ബെൽതങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു.
മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണം എന്നാണ് കെഎംസി ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ദീക്കയ്യയെ അപകടപ്പെടുത്തിയ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അപകട നിലയിൽ കണ്ടതിന്റെ തലേന്ന് ദീക്കയ്യ ഗർദാദിയിലെ വീട്ടിൽ തനിച്ചായിരുന്നു. പത്മുഞ്ജയിലെ ബന്ധുവീട്ടിൽ പോയ ഭാര്യയും ബന്ധുക്കളും തിരിച്ച് എത്തിയപ്പോൾ ദീകയ്യ അടുക്കളയിൽ നിലത്ത് വീണുകിടക്കുകയായിരുന്നു.
ഉടനെ കെഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തഹസിൽദാർ പൃഥ്വി, ബെൽതങ്ങാടി എസ് ഐ നന്ദകുമാർ, ഇ എസ് ഐ ദേവപ്പ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് മൃതദേഹം പുറത്തെടുത്തത് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.