തമിഴ്നാട്ടിൽ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വന്‍ പ്രതിഷേധം; പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി

ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരമാണ് അക്രമാസക്തമായത്.

Read More