സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് ശബരിമലയിലെ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സർക്കാരിനെതിരെ തന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശനം തടഞ്ഞതിനും, ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള സർക്കാർ നീക്കത്തെ വിഫലമാക്കിയതിനുമുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് തന്ത്രി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ പൂജകൾ നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി താനത് തടഞ്ഞു. ഇതിലുള്ള പകപോക്കലാണ് അറസ്റ്റ്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന സാധാരണ ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കം താൻ തടഞ്ഞത് ഭരണകൂടത്തിന് തന്നോട് വിരോധമുണ്ടാകാൻ കാരണമായി എന്നും അദ്ദേഹം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts