മെട്രോ സ്‌റ്റേഷനുകളില്‍ പുതിയ സംവിധാനങ്ങള്‍; യാത്ര ഇനി സുരക്ഷിതം

ബെംഗളൂരു: നമ്മ മെട്രോയിലെ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കർശന നടപടികളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL). തിരക്കേറിയ കൂടുതൽ സ്റ്റേഷനുകളിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് യാത്രക്കാരുടെ സുരക്ഷ ബിഎംആർസിഎൽ വർധിപ്പിക്കുന്നത്. നിലവിൽ മജസ്റ്റിക് (നാദപ്രഭു കെമ്പെഗൗഡ), ആർ.വി റോഡ് എന്നീ സ്റ്റേഷനുകളിൽ മാത്രമുണ്ടായിരുന്ന സ്റ്റീൽ ബാരിക്കേഡുകൾ ഇപ്പോൾ താഴെ പറയുന്ന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചു: ഇന്ദിരാനഗർ, കെ.ആർ പുരം, ബെന്നിഗാനഹള്ളി, എം.ജി റോഡ് എന്നിവിടങ്ങളിൽ ഉടൻ സജ്ജമാകും. ലക്ഷ്യം സുരക്ഷിതമായ യാത്ര മെട്രോ ട്രാക്കിലേക്ക് യാത്രക്കാർ വീഴുന്നത് തടയുക,…

Read More

യെദ്യൂരപ്പയുടെ രാഷ്ട്രീയത്തിൽ അരനൂറ്റാണ്ട് ആഘോഷമാക്കി ബിജെപി

ബെംഗളൂരു : രാഷ്ട്രീയത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന കർണാടക ബി.ജെ.പി.യിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് ആദരം. ബെംഗളൂരു കോർപ്പറേഷനിലേക്കുൾപ്പെടെ സംസ്ഥാനത്ത് ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിളിച്ചുചേർത്ത പാർട്ടിയുടെ പ്രത്യേക സംസ്ഥാന നിർവാഹകസമിതി യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ശെഖാവത്ത്, പ്രഹ്ലാദ് ജോഷി, കർണാടകത്തിന്റെ ചുമതലയുളള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ എന്നിവർ യെദ്യൂരപ്പയ്ക്ക് ഉപഹാരം കൈമാറി. 2028-ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കണമെന്ന് ആദരമേറ്റുവാങ്ങിയ യെദ്യൂരപ്പ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ…

Read More

ആശങ്കയ്ക്ക് വഴിവെച്ച് പുറം രാജ്യങ്ങളിൽ കന്നഡിഗരുടെ ദുരൂഹ മരണം: മൃതദേഹം നിന്നും കണ്ടെത്തിയ നിലയിൽ

ബെംഗളൂരു: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് കന്നഡ സ്വദേശികളുടെ മരണം കർണാടകയിൽ വലിയ ചർച്ചയാകുന്നു. അയർലണ്ടിൽ ദക്ഷിണ കന്നഡ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, കാനഡയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവ് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 1. അയർലണ്ടിൽ സാൻജോ സുനിലിന്റെ മരണം ദക്ഷിണ കന്നഡ കടബ താലൂക്ക് സ്വദേശിയായ സാൻജോ സുനിലിനെ (31) അയർലണ്ടിലെ ഡബ്ലിനിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിലിന്റെ ഭാര്യ ജോലിക്ക് പോയ സമയത്ത് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഒരു വർഷം മുൻപായിരുന്നു സുനിലിന്റെ…

Read More

ടിവി കണ്ടിരിക്കാതെ പഠിക്കാൻ പറഞ്ഞു; ആന്റിയെ കൊന്ന്, മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ച് 15കാരൻ

മഹാരാഷ്ട്രയിലെ വസായിൽ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത അനന്തരവൻ. പാൽഘാറിലെ ബോയ്സർ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15കാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുള വടികൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. പിന്നീട് മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ചു. അമ്മയെ ഫോണിൽ ലഭിക്കാത്തതിൽ സംശയം തോന്നിയ മകള്‍ അന്വേഷിക്കാനായി വീട്ടിലേക്ക് സഹോദരനെ പറഞ്ഞയച്ചപ്പോ‍ഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിയും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്. ഇരുവരും ചേർന്ന് കൊല്ലപ്പെട്ട സ്ര്തീയുടെ രണ്ട് മൊബൈൽ ഫോണുകളും പൊട്ടിച്ചതായി പൊലീസ് പറഞ്ഞു. അമ്മയെ അന്വേഷിച്ച്…

Read More

മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വ്യക്തിപരമായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗർ ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെ 11:07-ഓടെയായിരുന്നു സംഭവം. ദ്വാരക ഭാഗത്തുനിന്നും വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് നജഫ്ഗഢ് സ്വദേശിയായ യുവാവ് ചാടിയത്. സ്റ്റേഷൻ കൺട്രോളർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തുമ്പോഴേക്കും മൃതദേഹം ട്രാക്കിൽ നിന്നും മാറ്റിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് വ്യക്തമായതായി മെട്രോ ഡി.സി.പി കുശാൽ പാൽ സിംഗ് അറിയിച്ചു. മരിച്ച യുവാവ് ഉത്തം നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉപരിപഠനത്തിനായുള്ള കോച്ചിംഗ്…

Read More

ശിവാജി ഛായാചിത്ര ഘോഷയാത്രയ്ക്കിടെ കല്ലേറും ചെരിപ്പേറും: സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെം​ഗളൂരു: ബാഗൽകോട്ടിലെ കില്ല ഓണിയിൽ ശിവാജി ഛായാചിത്ര ഘോഷയാത്രയ്ക്കിടെ അക്രമികൾ കല്ലുകളും ചെരിപ്പുകളും എറിഞ്ഞ സംഭവം നടന്നു . സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ആളുകൾക്ക് പരിക്കേറ്റതായും, കല്ലേറിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലയുറപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഉടൻ തന്നെ ആളുകളെ പിരിച്ചുവിടാനും സ്ഥിതിഗതികൾ ശാന്തമാക്കാനും പോലീസ് ശ്രമിച്ചു. മുൻകരുതൽ നടപടിയായി പങ്ക മസ്ജിദിനും കോട്ടലേശ്വർ ക്ഷേത്രത്തിനും സമീപം സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു അനിഷ്ട സംഭവവും ഉണ്ടാകാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ഹിന്ദു പ്രവർത്തകൻ പ്രകാശ് അരകേരിയെ ബാഗൽകോട്ടിലെ…

Read More

ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി

തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഎംഇക്ക് ലഭിച്ചു. വിശദമായ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Read More

നമ്മ മെട്രോ ഡ്രൈവറില്ലാ ട്രെയിൻ പാളം തെറ്റി!

ബെംഗളൂരു: യെല്ലോ ലൈനിൽ ഓടുന്ന ഡ്രൈവറില്ലാ മെട്രോ (നമ്മ മെട്രോ) ട്രെയിൻ പാളം തെറ്റി. സംഭവം ജനുവരി 15 ന് നടന്നെങ്കിലും വൈകിയാണ് പുറംലോകം അറിഞ്ഞത്. ഹെബ്ബഗോഡി ഡിപ്പോയിലാണ് അപകടം നടന്നത്, ഡിപ്പോയിൽ നിന്ന് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിലേക്ക് നീങ്ങുന്നതിനിടെയാണ് മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിൻ പാളം തെറ്റിയതെന്ന് റിപ്പോർട്ടുണ്ട്. സംഭവം പുറത്തായതോടെ ട്രെയിനിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എലിവേറ്റഡ് ഇടനാഴിയിലാണ് സംഭവം നടന്നിരുന്നതെങ്കിൽ അത് വലിയൊരു ദുരന്തമാകുമായേനെ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, ബിഎംആർസിഎൽ ആറ് അംഗ വസ്തുതാന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം…

Read More

സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് ശബരിമലയിലെ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സർക്കാരിനെതിരെ തന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശനം തടഞ്ഞതിനും, ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള സർക്കാർ നീക്കത്തെ വിഫലമാക്കിയതിനുമുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് തന്ത്രി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ പൂജകൾ നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി താനത് തടഞ്ഞു. ഇതിലുള്ള പകപോക്കലാണ് അറസ്റ്റ്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന സാധാരണ ക്ഷേത്രമാക്കി മാറ്റാനുള്ള…

Read More

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബെംഗളൂരുവിൽ ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു: ഇരുപത്തിനാലാം ജന്മദിനം ആഘോഷിച്ച് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ എം. പവൻ കുമാറാണ് ചൊവ്വാഴ്ച വൈകുന്നേരം സോളദേവനഹള്ളിക്ക് സമീപം നടന്ന അപകടത്തിൽ മരിച്ചത്. നെലമംഗലയിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പവൻ. വൈകുന്നേരം 5.45-ഓടെ ചിക്കബാനവരയിലെ സോളദേവനഹള്ളിയിൽ വെച്ച് പവൻ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടസ്ഥലത്ത് നിന്ന് ഹെൽമറ്റ് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് പരിക്കിന്റെ തീവ്രത വർദ്ധിപ്പിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തിന്…

Read More
Click Here to Follow Us