മെട്രോ സ്‌റ്റേഷനുകളില്‍ പുതിയ സംവിധാനങ്ങള്‍; യാത്ര ഇനി സുരക്ഷിതം

ബെംഗളൂരു: നമ്മ മെട്രോയിലെ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കർശന നടപടികളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL). തിരക്കേറിയ കൂടുതൽ സ്റ്റേഷനുകളിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് യാത്രക്കാരുടെ സുരക്ഷ ബിഎംആർസിഎൽ വർധിപ്പിക്കുന്നത്.

നിലവിൽ മജസ്റ്റിക് (നാദപ്രഭു കെമ്പെഗൗഡ), ആർ.വി റോഡ് എന്നീ സ്റ്റേഷനുകളിൽ മാത്രമുണ്ടായിരുന്ന സ്റ്റീൽ ബാരിക്കേഡുകൾ ഇപ്പോൾ താഴെ പറയുന്ന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചു: ഇന്ദിരാനഗർ, കെ.ആർ പുരം, ബെന്നിഗാനഹള്ളി, എം.ജി റോഡ് എന്നിവിടങ്ങളിൽ ഉടൻ സജ്ജമാകും.

ലക്ഷ്യം സുരക്ഷിതമായ യാത്ര
മെട്രോ ട്രാക്കിലേക്ക് യാത്രക്കാർ വീഴുന്നത് തടയുക, ആത്മഹത്യാ ശ്രമങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പ്രതിദിനം രണ്ടര ലക്ഷത്തിലധികം പേർ എത്തുന്ന മജസ്റ്റിക് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ ഈ ബാരിക്കേഡുകൾ വലിയ സഹായമാണ്. ട്രെയിൻ എത്തുമ്പോൾ കൃത്യമായ ക്യൂ സംവിധാനം പാലിക്കാനും പ്ലാറ്റ്‌ഫോമിലെ അപകടങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം ഉപകരിക്കും.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

പിഎസ്ഡി (PSD) ആവശ്യവുമായി യാത്രക്കാർ
ട്രെയിൻ എത്തുമ്പോൾ മാത്രം തുറക്കുന്ന പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (Platform Screen Doors) സ്ഥാപിക്കണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമാണ്. എന്നാൽ നിലവിലെ ട്രാക്കുകളിൽ ഇത് സ്ഥാപിക്കുന്നത് സാമ്പത്തികമായും സാങ്കേതികമായും വലിയ വെല്ലുവിളിയാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനൊരു താൽക്കാലിക പരിഹാരമെന്ന നിലയിലാണ് ഇപ്പോൾ സ്റ്റീൽ ബാരിക്കേഡുകൾ ഒരുക്കിയിരിക്കുന്നത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

“തിരക്കേറിയ സമയങ്ങളിലും ഉത്സവ സീസണുകളിലും യാത്രക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രായസപ്പെടാറുണ്ട്. പുതിയ ക്രമീകരണം ഇത്തരം സാഹചര്യങ്ങളിൽ വലിയ ആശ്വാസമാകും.” – ബിഎംആർസിഎൽ അധികൃതർ

നിലവിൽ 83 സ്റ്റേഷനുകളിലായി 96 കിലോമീറ്ററോളം നീളമുള്ള ബെംഗളൂരു മെട്രോ ശൃംഖലയിൽ, തിരക്കിനനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ബാരിക്കേഡുകൾ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts