അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊന്നയാളെ പോലീസ് വെടിവെച്ച് കൊന്നു.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തെലങ്കാന വിദ്യാര്‍ഥിയെ കൊന്നയാളെ പോലീസ് വെടിവെച്ച് കൊന്നു. അമേരിക്കന്‍ പോലീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കന്‍സാസ്സ് സിറ്റിയിലെ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു ശരത് കൊപ്പുവെന്ന 25 കാരനെ ജൂലായ് ആറിന് അക്രമി വെടിവെച്ച് കൊന്നത്. അക്രമിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടിരുന്നു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഞായറാഴ്ച ഇയാളെ പോലീസ് കണ്ടെത്തി പക്ഷെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെച്ച് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അക്രമിയുടെ പേര് വെളിപ്പടുത്താന്‍ അധികൃതര്‍ തയ്യറായില്ല.

തെലുങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്ന ശരത് ഉന്നത പഠനത്തിനായി കഴിഞ്ഞ ജനുവരിയിലായിരുന്നു അമേരിക്കയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts