കുമാരസ്വാമിയെ എല്ലാവരും ചേര്‍ന്ന് പീഡിപ്പിക്കുന്നു;സിദ്ധാരമയ്യക്ക്‌ എതിരെ ഒളിയമ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്;

ബെംഗളൂരു: കോൺഗ്രസിലെ ചില നേതാക്കൾ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ കെ.ബി.കൊളീവാഡ് ആരോപിച്ചു.

മുഖ്യമന്ത്രി ആയതിൽ സന്തുഷ്ടനല്ലെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മല്ലികാർജുൻ ഖർഗെയും പരമേശ്വരയും സർക്കാരിനു പിന്തുണ നൽകിയവരാണ്. സഖ്യസർക്കാരിനെ അംഗീകരിക്കാൻ കഴിയാത്ത ചിലരാണ് പാർട്ടിക്കുള്ളിൽ നിന്നു കുമാരസ്വാമിയെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ അവർ ആരൊക്കെയെന്നു താൻ പറയില്ല.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന്, താനാരെയാണ് ഉദ്ദേശിച്ചതെന്നു ജനങ്ങൾ സ്വയം മനസിലാക്കട്ടെ എന്നായിരുന്നു കൊളീവാഡിന്റെ മറുപടി.കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണത്തിലാണ്, മുഖ്യമന്ത്രി സ്ഥാനം തനിക്കു ബാധ്യതയായെന്നു കുമാരസ്വാമി പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts