മൈസൂരു : കനത്ത മഴയില്‍ കാവേരി നിറഞ്ഞു കവിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്കി …മാണ്ട്യ ജില്ലയിലെ വൃന്ദാവന്‍ ഗാര്‍ഡനും, പക്ഷി സങ്കേതവും ജന സുരക്ഷയെ കരുതി അടച്ചിരിക്കുകയാണ് … കെ ആര് എസ് ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ട് ഏഴു മണി വരെ ധാരാളം വിനോദ സഞ്ചാരികള്‍ ആയിരുന്നു ഡാമിന്റെ താഴെ നയന മനോഹരമായ ഈ ദൃശ്യത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത് ..എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നത് അതെ സമയം അപകട സാധ്യത ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് ആണ് അധികൃതര്‍ നല്‍കിയത് ..കാവേരിയുടെ പോഷക നദിയായ പശ്ചിമ വഹിനിയില്‍ സ്ഥിതി ചെയ്യുന്ന രംഗ ത്തിട്ട് പക്ഷി സങ്കേതത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ടിംഗ് അടക്കം നിര്‍ത്തി വെച്ചു …
Related posts
-
നടുറോഡിൽ ബൈക്കിൽ യുവതീയുവാക്കളുടെ അഭ്യാസ പ്രകടനം
ബെംഗളൂരു: വൈറൽ ആവാൻ വേണ്ടി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികള്‍... -
മലയാളി യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ
കൊച്ചി: മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല്... -
കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...