ജയലളിതയുടെ മകളാണ് എന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്ന ബെംഗളുരു സ്വദേശിനി അമൃതയ്ക്ക് സംഭവിച്ചതെന്ത് ?

ബെംഗളുരു: തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മകള്‍ ആണ് എന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്ന ബെംഗളുരു സ്വദേശിനി അമൃതക്ക് തിരിച്ചടി.

മുൻ മുഖ്യമന്ത്രി ജയലളിതയുടെ രക്ത സാംപിളുകൾ തങ്ങളുടെ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി അധികൃതർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത  ഹൈക്കോടതിയെ സമീപിച്ചത്. പരിശോധന നടത്തുന്നതിനായാണു ജയലളിതയുടെ രക്ത സാംപിളുകൾ ലഭ്യമാണോയെന്നു ഹൈക്കോടതി ആരാഞ്ഞത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

മരിക്കുന്നതിനു മുൻപ് ജയലളിത 76 ദിവസം ചികിൽസയിൽ കഴിഞ്ഞത് അപ്പോളോയിലാണ്. അമൃതയുടെ ഹർജി ഇനി ജൂൺ 24ന് പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts