വളര്‍ത്തു നായ്ക്കള്‍ തിരിച്ചെത്തി; ഇമ്രാന്‍ഖാന്‍റെ മൂന്നാം വിവാഹവും തകര്‍ന്നതായി അഭ്യൂഹം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹവും തകര്‍ന്നതായി ചില പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു‍.

രണ്ടു കാര്യങ്ങളാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം. ഇമ്രാന്‍റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടില്‍ കാണാത്തതാണ് ഒന്ന്. ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് വിവിധ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊന്ന് ഇമ്രാന്‍റെ വളര്‍ത്തുനായ്ക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഇമ്രാന്‍ഖാന്‍റെ മൂന്നാം വിവാഹത്തോടെ വളര്‍ത്തുനായ്ക്കളെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ബുഷ്‌റയ്ക്ക് മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളില്‍ മുഴുകുന്നതിനും നായ്ക്കള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താലായിരുന്നു അവയെ മാറ്റിപ്പാര്‍പ്പിച്ചിരുന്നത്.

ബുഷ്‌റയുടെ ആദ്യവിവാഹത്തിലെ മകനായ ഖവാര്‍ ഫരീന്‍റെ സാന്നിധ്യമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നാണ് മറ്റൊരു മാധ്യമം പറയുന്നത്. കാരണം ബുഷ്‌റയുടെ ബന്ധുക്കളാരും ഇര്‍ഫാനും ബുഷ്‌റയും താമസിക്കുന്ന വീട്ടില്‍ അധികദിവസം താമസിക്കരുതെന്ന് വിവാഹസമയത്ത് ഇരുവരും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇത് തെറ്റിച്ചതിനെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കുടുംബജീവിതം പ്രശ്‌നത്തിലാക്കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

എന്നാല്‍, ഇതുസംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്നും ബുഷ്‌റ അവരുടെ അമ്മയുടെ വീട്ടില്‍ പോയിരിക്കുകയാണ് എന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ഖുറൈഷി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts