ട്രാഫിക് നിയമ ലംഘനം, പ്രധാന ജംഗ്ഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ 

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞത് 50 ട്രാഫിക് ജംഗ്ഷനുകളിലെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കാൻ ഒരു ട്രാഫിക് പോലീസ്.

സീറ്റ് ബെൽറ്റ് ഇല്ലാതെ ഉള്ള ഡ്രൈവിംഗ്, അമിത വേഗത, വൺവെ റൈഡിംഗ്, ട്രിപ്പിൾ റൈഡിംഗ്, മൊബൈൽ ഉപയോഗം, സിഗ്നൽ ജമ്പിംഗ്, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുന്നത്, സ്റ്റോപ്പ് ലൈനുകളിൽ നിയമം തെറ്റിക്കുന്നത് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട എട്ട് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആണ് ക്യാമറ സ്ഥാപിക്കുന്നത്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഹാഫ് ഹെൽമെറ്റ് (തലയ്ക്ക് മുഴുവൻ സംരക്ഷണം തരാൻ കഴിയാത്ത തരത്തിലുള്ളത്) ധരിക്കുന്നവരെ ഇനി ഹെൽമെറ്റ് ഇല്ലാത്തവരായി കണക്കാക്കും.

ആഗസ്ത് ആദ്യം മുതൽ നഗരത്തിലുടനീളമുള്ള 50 പ്രധാന ജംഗ്ഷനുകളിൽ ആർഎൽവിഡി ക്യാമറകൾ സ്ഥാപിക്കുമെന്നും ഭാവിയിൽ നഗരത്തിലെ എല്ലാ ജംഗ്ഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു.

ക്യാമറകൾ സ്ഥാപിക്കുന്നതോടെ റോഡിൽ ട്രാഫിക് പോലീസിന്റെ സാന്നിധ്യം കുറയുമെന്ന് ട്രാഫിക് പോലീസ് വിഭാഗം അറിയിച്ചു . പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ക്യാമറകൾ വിജയം കണ്ടതോടെയാണ് കൂടുതൽ ഇടങ്ങളിലേക്ക് ക്യാമറ സ്ഥാപിക്കാൻ ട്രാഫിക് പോലീസ് ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts