ഭുവനേശ്വരി ദേവി വെങ്കല പ്രതിമ നിർമിക്കാൻ ഒരുങ്ങി കർണാടക സർക്കാർ 

ബെംഗളൂരു: ബെംഗളൂരു സര്‍വകലാശാല കാമ്പസില്‍ ഭുവനേശ്വരി ദേവിയുടെ 30 അടി നീളമുള്ള വെങ്കല പ്രതിമ നിര്‍മിക്കാൻ ഒരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ഭുവനേശ്വരി ദേവിയെ കന്നഡയുടെ അമ്മയായും സംസ്ഥാന ദേവതയായും ആയാണ് കണക്കാക്കുന്നത്. ഉത്തര കന്നഡ ജില്ലയിലെ സിദ്ധപുര മേഖലയില്‍ അവരുടെ പേരീല്‍ ക്ഷേത്രമുണ്ട്.

സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍ കുമാറാണ് കഴിഞ്ഞ ദിവസം കന്നഡ സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദേവിയുടെ പ്രതിമ നിര്‍മിക്കാനുള്ള തീരുമാനം അറിയിച്ചത്. കര്‍ണാടകയുടെ ചരിത്രത്തിലാദ്യമായി കലാഗ്രാമത്തില്‍ ഭുവനേശ്വരി ദേവിയുടെ വെങ്കല പ്രതിമ സ്ഥാപിക്കും. അടുത്ത പുതുവര്‍ഷത്തില്‍ പ്രതിമ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. പ്രതിമയ്ക്ക് രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ജ്ഞാനഭാരതി കാമ്പസിലെ കലാഗ്രാമത്തില്‍ അര ഏക്കര്‍ സ്ഥലത്ത് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വശങ്ങള്‍ പ്രതിപാദിക്കുന്നതായിരിക്കും ഇത്.

മൂന്നു മാസത്തിനകം പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന രൂപീകരണ മാസമായി ആഘോഷിക്കുന്ന നവംബറില്‍ പ്രതിമയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സംസ്ഥാന പതാകയ്ക്ക് പകരം ഭുവനേശ്വരി ദേവിയെ കാവി പതാകയില്‍ ചിത്രീകരിച്ചതിന് വിമര്‍ശനം നേരിട്ട കര്‍ണാടക സര്‍ക്കാര്‍ ആണ് ഇപ്പോൾ പുതിയ സംരംഭവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts