ഓൺലൈൻ തട്ടിപ്പ്, നൈജീരിയക്കാരൻ പിടിയിൽ

ബെംഗളൂരു: നാല്‍പ്പത്തിമൂന്നു ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്‌ നടത്തിയ കേസില്‍ പ്രതി നൈജീരിയന്‍ പൗരന്‍ ആന്റണി ഒഗനറബോ എഫിധരെ പോലീസ്  പിടികൂടി. കാസര്‍ഗോഡ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പി. അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മൂന്നു ദിവസത്തെ ശ്രമത്തിനൊടുവില്‍ പ്രതിയെ കീഴടക്കിയത്‌. ലാപ്‌ടോപ്‌, എക്‌സ്‌റ്റേണല്‍ ഹാഡ്‌ ഡിസ്‌ക്‌, പെൻഡ്രൈവ്‌, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എ.ടി.എം കാര്‍ഡുകള്‍, 3 പാസ്‌പോട്ടുകള്‍, ഡോളറിന്റെ ഫോട്ടോകോപ്പികള്‍ തുടങ്ങിയവയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. എസ്‌.ഐ: പി. മധുസൂദനന്‍, എ.എസ്‌.ഐ: കെ.വി ജോസഫ്‌, സി.പി.ഒമാരായ ബിജോഷ്‌ വര്‍ഗീസ്‌, ഷാജു…

Read More

യുവതിയെ ഭീഷണിപ്പെടുത്തി കവർച്ച, ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ 

ബെംഗളൂരു: ഡേറ്റിംഗിനായി ആളെ തേടിയിറങ്ങിയ യുവതിയെ കെണിയിൽ കുടുക്കി നഗ്നവീഡിയോ പകർത്തി കൊള്ളയടിച്ച ദമ്പതിമാരടക്കം നാലുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ ആർ. മംഗള, ഭർത്താവ് രവികുമാർ, ഇവരുടെ സുഹൃത്തുക്കളായ ശിവകുമാർ, ശ്രീനിവാസ് എന്നിവരാണ് പിടിയിൽ ആയത് . മംഗളയും ഭർത്താവുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മറ്റു രണ്ടുപേർ ഇവരുടെ സഹായികളാണെന്നും പോലീസ് പറയുന്നു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ 32-കാരിയെയാണ് പ്രതികൾ കൊള്ളയടിച്ചത്. യുവതിയിൽനിന്ന് സ്വർണാഭരണങ്ങളും പണവും രണ്ട് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് ഇവർ കവർന്നത്. ജൂലായ് 20-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.…

Read More

ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

Read More

ലഹരിമരുന്നുകളുമായി ബെംഗളൂരു സ്വദേശി കേരളത്തിൽ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ബെംഗളൂരു ബനങ്കാരി സ്വദേശി എച്ച്‌എസ് ബസവരാജ് (24) ആണ് കൽപ്പറ്റ കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച്‌ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. അതീവ മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ കടത്താന്‍ വളരെ എളുപ്പമാണ്. കുറഞ്ഞ അളവില്‍ പോലും വലിയ തുകയാണ് ലഹരി മാഫിയകള്‍ ഇവയ്ക്ക് ഈടാക്കുന്നത്. കടത്തുകാര്‍ക്ക് പ്രധാന സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലാതെ ഇടനിലക്കാര്‍ വഴിയാണ് പല ഡീലുകളും നടക്കുന്നതെന്ന് പോലീസ്…

Read More

ഹൈന്ദവ ദേവിയെ അപമാനിച്ച് പോസ്റ്റ്‌, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷം ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ ഐഡിയ ഉണ്ടാക്കി ഹിന്ദു ദേവതയെ അപമാനിച്ച കേസിൽ ഹിന്ദു യുവാവ് അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് ദേവിയെ അപമാനിച്ച് പോസ്റ്റ് ഇട്ടത്. കർണാടകയിലെ കുടക് ജില്ലയിലെ വിരാജപേട്ട താലൂക്കിലെ പഴങ്കാല കെടമല്ലൂർ സ്വദേശി കെ ദിവിൻ ദേവയ്യയാണ് പോലീസ് പിടിയിലായത്. പരസ്പരം സഹവർത്തിത്വത്തിൽ കഴിയുന്ന കുടക് ജില്ലയിലെ കുടക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ വില്ലനുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ലക്ഷ്യത്തോടെ വ്യാജ ഐഡിയുണ്ടാക്കി കൊടവ സമുദായത്തിന്റെ ആരാധനാമൂർത്തിയായ കാവേരി ദേവിക്കെതിരേ ഇയാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ഇട്ടത്. കൊടവ…

Read More

യുവതിയോട് മോശമായി പെരുമാറി, വിമുക്തഭടൻ അറസ്റ്റിൽ

ബെംഗളൂരു: യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ്  വിമുക്ത ഭടനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ വിദീപ് കുമാർ ആണ് അറസ്റ്റിൽ ആയത് . ഇതേ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരിയും കുടുംബിനിയുമാണ് പരാതി നൽകിയത്. ഈ മാസം 16 ന് തിങ്കളാടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ തന്നെ ബൈക്കിൽ പിന്തുടർന്ന പ്രതി നിരന്തരം ശല്യം ചെയ്തുവെന്നും ആളുകൾ കൂടിയപ്പോൾ സ്ഥലംവിട്ടെന്നും പരാതിയിൽ പറഞ്ഞു. സാമ്പ്യ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More

സമ്പന്നവരെ തേടി പിടിച്ചുള്ള കൊള്ള, നാലംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാല് പേരെ ബന്തര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശി അനീഷ് അഷ്‌റഫ് മായ , ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ് ജിഗര്‍ , കസബ ബെങ്കരയിലെ മുഹമ്മദ് കൈസ്, കുദ്രോളിയിലെ മുഹമ്മദ് കാമില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചോട്ടുവും അബ്ദുള്‍ ഖാദറും ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മസ്ജിദിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ബന്തര്‍ പോലീസ് പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി. രണ്ട്…

Read More

വിഗ്രഹം മോഷ്ടിച്ച കേസിൽ നാലു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിലെ കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇവർ മോഷ്ടിച്ചത്. കാസര്‍കോട് പോവല്‍ മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ്, തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ , തളങ്കര സ്വദേശികളായ തഹ്സീന്‍ , ഷാനവാസ് എന്നിവരാണ് പോലീസ് പിടിയിലായത്. സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ 4.5 കിലോഗ്രാം വരുന്ന ചാമുണ്ഡേശ്വരിദേവിയുടെ പഞ്ചലോഹവിഗ്രഹം കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദ്ദേശ…

Read More

വീട്ടിൽ  മയിലുകളെ വളർത്തി , യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വീട്ടിൽ മയിലുകളെ വളർത്തിയതിന്റെ പേരിൽ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയായ മയിലിനെ ഇയാളുടെ വസതിയിൽ നിന്ന് പോലീസ് പിടികൂടി. കർണാടകയിലെ കാമേഗൗഡനഹള്ളി ഗ്രാമത്തിലെ വസതിയിൽ മയിലുകളെ വളർത്തിയ മഞ്ജു നായകനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. വന്യജീവി നിയമം 1972 പ്രകാരം മയിൽ സംരക്ഷണ വിഭാഗത്തിൽപ്പെടുന്നവയാണ്. കർണാടക വനം വകുപ്പിന്റെ മൊബൈൽ വിജിലൻസ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളുടെ വസതിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഒരു മയിലിനെയും പിടികൂടി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം മഞ്ജു നായികയെ ജുഡീഷ്യൽ കസ്റ്റഡിയിൽ…

Read More

ഭാര്യയുടെ കാമുകനെ യുവാവ് കൊലപ്പെടുത്തിയത് കാമുകിയുടെ സഹായത്തോടെ 

ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ യുവാവ് വധിക്കപ്പെട്ടതിന്‍റെ പിന്നിൽ സിനിമയെ വെല്ലുന്ന കഥ. ജൂണ്‍ 24നാണ് കര്‍ണാടകയിലെ ഷുക്കറാവതി ഗ്രാമത്തിലെ ദയാനാന്ദ് ലഡന്‍ന്തി എന്ന 24കാരന്‍ കലബുര്‍ഗി നഗരത്തിലെ പ്രാന്ത പ്രദേശത്തുള്ള വാജ്‌പേയി കോളനയില്‍ വച്ച്‌ കുത്തേറ്റ് മരണപ്പെട്ടത്. ഗള്‍ഫില്‍ പെയിന്‍ററായി ജോലിചെയ്യുന്ന ദയാനന്ദ് നാട്ടിലെത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ. വസ്‌തു തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ദയാനന്ദ് കൊല്ലപ്പെടുന്നതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നത്. എന്നാൽ കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയത് മറ്റൊന്നായിരുന്നു – ദയാനന്ദിന് ഒരു മിസ്‌ഡ് കോള്‍ വരുന്നു. ആ മിസ്‌ഡ് കോള്‍…

Read More
Click Here to Follow Us