ബെംഗളൂരു: നബിദിന റാലിയില്‍ വാളുമായി നൃത്തം ചെയ്‌ത കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒക്‌ടോബര്‍ ഒന്‍പതിന് വൈകുന്നേരം ബെംഗളൂരു നഗരത്തിലാണ് സംഭവം. വാളും വെട്ടുകത്തിയും വീശുന്ന വീഡിയോ വൈറലായതോടെ സിദ്ധാപുര പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസി വേദിയില്‍ നിന്നും പ്രസംഗിക്കവെയാണ് ഇവര്‍ വാളുമായി പാതയോരത്തുനിന്നും നൃത്തം ചെയ്‌തത്. ആയുധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ 18ല്‍ 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്, സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍…
Read MoreTag: Police Arrest
ബെംഗളൂരുവിൽ തെളിവെടുപ്പിനിടെ എം.ഡി.എം.എ കണ്ടെത്തി
ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുമായി ബെംഗളൂരുവിൽ നടന്ന തെളിവെടുപ്പിൽ മുറിയിൽ നിന്നു നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൻ പ്ലാമുട്ടിക്കട രാളി വിളാകത്ത് അഭിജിത്തുമായി ആലപ്പുഴ സൗത്ത് പോലീസ് നടന്ന തെളിവെടുപ്പിലാണ് താമസിച്ചിരിക്കുന്ന മുറിയിൽ നിന്ന് നാല്ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത് . കഴിഞ്ഞ മാസം 28നാണ് അഭിജിത്ത് പിടിയിലായത്. എസ്.എച്ച്.ഒ എസ്. അരുൺ, എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷസംഘം തെളിവെടുപ്പിന് നേതൃത്വം നൽകി.
Read Moreമയക്കുമരുന്നുമായി നീന്തൽ പരിശീലക പിടിയിൽ
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് യുവതി പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു. ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ്…
Read Moreവയറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് 13.6 കോടിയുടെ കൊക്കെയിൻ
ബെംഗളൂരു: 13.6 കോടി രൂപയുടെ കൊക്കയിൻ ഗുളികകൾ വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഘാന സ്വദേശിയെ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ബാ അമ്പാട ക്വാഡ്വോയെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡീസ് അബാബയിൽ നിന്ന് എത്യോപ്യൻ എയർലൈൻസ് വിമാനമായ ഐ.ടി 690 ബംഗളൂരു നഗരത്തിൽ ഇറങ്ങിയ ഇയാളെ ഉടൻ പിടികൂടുകയായിരുന്നു. 104 ഗുളികകളാണ് പ്രതിയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. എമിഗ്രേഷൻ തടഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാവിലെ 7.45 ഓടെ കസ്റ്റംസ് ഇയാളെ അറൈ ഏരിയയിൽ. രഹസ്യങ്ങളുടെ…
Read Moreലഹരി വസ്തുക്കളുമായി 2 പേർ പിടിയിൽ
ബെംഗളൂരു: മാരക ലഹരി മരുന്നുകളുമായി 2 പേർ പോലീസ് പിടിയിൽ. മലയാളികളായ ഇവരെ കെ ആർ പുരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും കഞ്ചാവ്, എൽ എസ്ഡി സ്റ്റാമ്പ് , എംഡിഎംഎ എന്നിവ പോലീസ് പിടിച്ചെടുത്തു. കേരളത്തിലേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആണ് ഇവർ എന്ന് പോലീസ് പറയുന്നു. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചു.
Read Moreതട്ടികൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി . കുട്ടിയെ കടത്തിയ മാലാ കാബ്ലെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി അത്താനിയിലെ സർക്കാർ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടി കൊണ്ട് പോയത്. അംബിക ഗുവി എന്ന യുവതി പ്രവാസശേഷം വാർഡിൽ വിശ്രാമിക്കവേ നഴ്‌സിൻ്റെ വേഷത്തിലെത്തിയാണ് കാബ്ലെ കുട്ടിയെ തട്ടിയെടുത്തത്. വാർഡിൽ ഉള്ള ഏവരും സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള കാർഡ് കൈപ്പറ്റനായി ഓഫീസിലെത്തണമേന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കൃത്യം നടത്തിയത് . കുട്ടിയുടെ ഭാരം നോക്കണമെന്ന് പറഞ്ഞു ആണ് കുട്ടിയെ…
Read Moreഡോക്ടറായ കാമുകനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരു: കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ബെംഗളൂരുവിലെ ന്യൂ മൈക്രോ ലേഔട്ടിൽ നടന്ന സംഭവത്തിൽ പ്രതികളായ പ്രതിഭ, സുഷിൽ, ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തു, പ്രതിയായ സൂര്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഡോക്‌ടറായ വികാസിനെയാണ് സംഘം കൊലപ്പെടുത്തിയത്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുക്രൈനിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ജോലി ചെയ്‌തു വരികയായിരുന്ന വികാസ് ഉപരിപഠനത്തിന് വേണ്ടി ബെംഗളൂരുവിൽ എത്തുകയായിരുന്നു. ബെംഗളൂരുവിൽ എച്ച്.എസ്.ആർ. ലേഔട്ട് കമ്പനിയിൽ ആർകിടെക്ചറായി…
Read Moreലഹരി റാക്കറ്റ്, പ്രതിയുടെ 1.6 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി
ബെംഗളൂരു: ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുടെ 1.6 കോടി രൂപയുടെ അനധികൃത സ്വത്ത് നർക്കോട്ടിക്സ് വിഭാഗം കണ്ടുകെട്ടി. കഴിഞ്ഞ ജൂലൈയിൽ ലഹരി കേസിൽ പിടിയിൽ ആയ മൃത്യുഞ്ജയയ്ക്ക് എതിരെയാണ് നടപടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ ഇയാളുടെ പേരിൽ 9 കേസുകൾ നിലവിൽ ഉണ്ട്. ലഹരി ബിസിനസ്സിലൂടെ ഇയാൾ നിരവധി ആസ്തി ഉണ്ടാക്കിയതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാണിജ്യ സ്ഥാപനവും കൃഷി ഭൂമിയും പുറമെ 5 കോടി രൂപയും ഇയാൾക്ക് ഉള്ളതായി…
Read Moreബ്ലൂടൂത്ത് സ്പീക്കറിനകത്ത് മയക്കു മരുന്ന് കടത്ത്, കൊച്ചിയിൽ യുവാവ് പിടിയിൽ
കൊച്ചി : കൊറിയർ വഴി ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മൽനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ., 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയർ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷം രൂപ വിലവരും. മുംബൈയിൽ നിന്നും രാഹുൽ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പോലീസിന് ലഭിച്ച രഹസ്യ…
Read Moreറൈസ് പുള്ളിങ് മെഷീൻ തട്ടിപ്പ് സംഘം 5 കോടിയുമായി പിടിയിൽ
ബെംഗളൂരു: റൈസ് പുള്ളിങ് മെഷീൻ വിറ്റ് ജനങ്ങളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി. മുഖ്യപ്രതിയായ ഹൈദരാബാദ് സ്വദേശി സത്യനാരായണ രാജുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. 15 പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിനെതിരെ പശ്ചിമ ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ പ്രസാദ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിൽ നിന്നുള്ള സംഘത്തിലെ അംഗമായ സിദ്ധാർത്ഥ, നാഗുറാവു കിരൺ,…
Read More