സുള്ള്യയിലെ കൊള്ളയടി കേസിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ 

ബെംഗളൂരു: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ യുവതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തിക്, യധുകുമാര്‍, ദീക്ഷിത് കെ.എന്‍, ബി. നരസിംഹന്‍ എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. 20,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ചട്ടേക്കല്ലിലെ അംബരീഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് കവര്‍ച്ച നടന്നത്.…

Read More

ഹലാൽ ഇറച്ചി, കർണാടകയിൽ അഞ്ചു പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് വിവാദത്തിനും ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിന് മുസ്ലിങ്ങള്‍ക്കുള്ള വിലക്കിനും പിന്നാലെ ഹലാൽ ഇറച്ചിയുടെ പേരിൽ കർണാടകത്തിൽ വിദ്വേഷപ്രചരണം തീവ്രമാകുന്നു. ശിവമോ​ഗയിലെ ഭദ്രാവതിയിൽ ഹലാൽ മാംസ വില്പന ചോദ്യംചെയ്ത് കോഴിക്കടയിലും ഹോട്ടലിലും സംഘപരിവാറുകാർ ആക്രമണം നടത്തി.സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ മാംസം വാങ്ങരുതെന്ന ലഘുലേഖകളും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഹിന്ദുക്കൾക്ക്ഹലാൽ വിഭവങ്ങൾ വേണ്ടെന്നും സാമ്പത്തിക ജിഹാദിനെതിരെ ഒത്തൊരുമിച്ച്‌ പോരാടണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്മ​ഗളൂരു എംഎൽ എയുമായ സി ടി രവി ട്വീറ്റ് ചെയ്തു. എന്നാൽ മുഖ്യമന്ത്രി ബസവരാജ് എസ്…

Read More

20 കെയ്സ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ നിന്ന് വന്‍ ലഹരി വേട്ട. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. 1100 ഗ്രാം കഞ്ചാവ്, 20 കേയ്‌സ് കര്‍ണാടക മദ്യം, 9 ചാക്കുകളിലായി പാന്‍പരാഗ് ഉള്‍പ്പെടെ വരുന്ന ലഹരിവസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതോടൊപ്പം തന്നെ ലഹരിവസ്തുക്കള്‍ വിറ്റു കിട്ടിയത് എന്ന് കണക്കാക്കുന്ന മൂന്ന് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പള്ളിക്കുന്നിലെ വാടക വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശിയായ എ നാസര്‍ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. മംഗലാപുരം പോലുള്ള…

Read More

മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെ പിടിക്കൂടി

കാസർക്കോട് : ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗര്‍ ചാലക്കുന്നിലെ ഷകീഫ മന്‍സില്‍ പി.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഡിവൈ.എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആദ്യം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍മൂലയില്‍ നിന്നും വന്‍തോതില്‍ എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം ഷാനിബിലേക്ക് എത്തുന്നത്.

Read More

കുഴൽ പണം തട്ടിയ കേസിൽ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് 1 കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതികൾ കേരള പോലീസിന്റെ വലയിൽ. കൊടകരയിൽ നിന്നാണ് 3 പേരെ കേരള പോലീസിന്റെ സഹായത്തോടെ ബെംഗളൂരു പോലീസ് പിടിയിച്ചത് . കോടാലി പീണിക്കല്‍ രാജീവ് (45), നന്തിപുലം സ്വദേശി വിഷ്ണുലാല്‍ (30), ആലത്തൂര്‍ തണ്ടാശേരി സനല്‍ (30) എന്നിവരെയാണ് ബെംഗളൂരു പൊലീസ് സംഘം പിടികൂടിയത്. കോടാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുഴല്‍പണവേട്ട സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധവും പൊലീസ് അന്വേഷിച്ചുവരികയാണ്.

Read More

ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനെ തുടർന്ന് മാനേജർക്ക് നേരെ അക്രമം

ബെംഗളൂരു: ബാഗലൂർ എയറോസ് സ്പേസ് പാർക്കിനുള്ളിൽ സ്വകാര്യ കമ്പനിയിലെ എച്ച് ആർ മാനേജറെ മർദിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി മധു, പ്രമോദ്, ഇമ്രാൻ പാഷ, ചിന്നരാജു, അലക്സാണ്ടർ എന്നിവരാണ് ബാഗലൂർ പോലീസ് പിടിയിലായത്. രാജശേഖർ റായി എന്നയാൾക്കാണ് ഇവരിൽ നിന്നും മർദ്ദനമേറ്റത്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയിൽ മൊബൈൽ ഫോൺ വിലക്ക് ലംഘിച്ചതിനെ തുടർന്ന് പ്രതികളിൽ ഒരാളായ മധു വിനെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനായി മധു മറ്റ് നാലുപേരുമായി…

Read More

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വാഴക്കാല പുറ്റിങ്ങല്‍പ്പറമ്പില്‍ വീട്ടില്‍ അജ്മല്‍, വാഴക്കാല പാപ്പാളി വീട്ടില്‍ സവിന്‍ പാപ്പാളി എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയില്‍ വച്ച്‌ പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായ യുവാക്കള്‍. ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമാണ് ലഹരി വസ്തുക്കൾ…

Read More

അദൃശ്യനായ ലഹരി ഇടപാടുകാരൻ പോലീസ് വലയിൽ

കൊച്ചി : ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച്‌ അദൃശ്യനായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ആലപ്പുഴ അരൂര്‍ പള്ളിക്കടവില്‍പറമ്പിൽ വീട്ടില്‍ ഹരികൃഷ്ണന്‍ (24) പോലീസ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഇയാളിൽ നിന്നും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച്‌ ‘നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം’ എന്ന പേരില്‍ സംഘമുണ്ടാക്കിയായിരുന്നു ഇടപാട് നടത്തി പോന്നത്. നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികള്‍ വഴിയരികിലുള്‍പ്പെടെ സുരക്ഷിതമായി വച്ച്‌ സംഘാംഗങ്ങള്‍ക്ക് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.…

Read More

ലഹരി കടത്ത് നൈജീരിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: ഒരുകോടി വിലവരുന്ന മയക്കുമരുന്ന് കണ്ണൂരില്‍ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്രറാക്കറ്റുകൾക്ക് ബന്ധം. ബെംഗളൂരുവിൽ നിന്നും ഈ കേസുമായി ബന്ധപ്പെട്ട നൈജീരിയൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരാഴ്ച്ചയായി ബെംഗളൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് മയക്കുമരുന്ന് മൊത്തവില്‍പ്പനക്കാരനായ നൈജീരിയന്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ തെക്കിബസാര്‍ നിസാമിന് അതീവമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം. എ നല്‍കിയത് ഈ നൈജീരിയന്‍ സ്വദേശിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് പോലീസ് എത്തിയത്. കസ്റ്റഡിയിലായ നൈജീരിയന്‍ പൗരന്‍ അന്താരാഷ്ട്രമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റൊരു…

Read More

മയക്കുമരുന്ന് വിൽപന നടത്തിയ ഒമ്പത് പേർ അറസ്റ്റിൽ.

ചെന്നൈ: നിരോധിത ഗുളികകളും സിറിഞ്ചുകളും അനധികൃതമായി കൈവശം വയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത ഒൻപത് പേരെ വാഷർമെൻപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. 600 നൈട്രാവെറ്റ് ഗുളികകൾ, 205 ടൈഡോൾ ഗുളികകൾ, 200 നൈട്രോസൺ ഗുളികകൾ, 280 ടാപൽ ഗുളികകൾ, 4 സിറിഞ്ചുകൾ, 3 മൊബൈൽ ഫോണുകൾ, ഒരു ഓട്ടോറിക്ഷ എന്നിവ സംഘത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. എസ് ജഗനാഥൻ എന്ന ജഗ (21), എം സതീഷ് സായി എന്ന സായി (25), ഡി ഗണേഷ് എന്ന ബബ്ലു (21), എം അയ്യപ്പൻ (19), സി…

Read More
Click Here to Follow Us