ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനെ തുടർന്ന് മാനേജർക്ക് നേരെ അക്രമം

ബെംഗളൂരു: ബാഗലൂർ എയറോസ് സ്പേസ് പാർക്കിനുള്ളിൽ സ്വകാര്യ കമ്പനിയിലെ എച്ച് ആർ മാനേജറെ മർദിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡി മധു, പ്രമോദ്, ഇമ്രാൻ പാഷ, ചിന്നരാജു, അലക്സാണ്ടർ എന്നിവരാണ് ബാഗലൂർ പോലീസ് പിടിയിലായത്.
രാജശേഖർ റായി എന്നയാൾക്കാണ് ഇവരിൽ നിന്നും മർദ്ദനമേറ്റത്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയിൽ മൊബൈൽ ഫോൺ വിലക്ക് ലംഘിച്ചതിനെ തുടർന്ന് പ്രതികളിൽ ഒരാളായ മധു വിനെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനായി മധു മറ്റ് നാലുപേരുമായി എത്തി രാജശേഖര റായിയെ മർദ്ദിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts