സിദ്ധരാമയ്യയ്ക്കെതിരേ വ്യാജ പ്രചാരണം നടത്തിയ 4 ബി.ജെ.പി. പ്രവർത്തകർക്ക് എതിരെ കേസ്

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാലാളുകളുടെ പേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു.

സിദ്ധരാമയ്യയുടേയും കെ.പി.സി.സി. യുടേയും പരാതിയെത്തുടർന്നാണ് നടപടി. ബി.ജെ.പി. പ്രവർത്തകരായ പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാര, വിജയ് ഹെരഗു, പാണ്ഡു മോഡ്ക എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ഒരു കന്നഡ പത്രത്തിന്റെ വാർത്തയിൽ ചില വാചകങ്ങൾ കൂട്ടിച്ചേർത്താണ് സംഘം വിവിധ സാമൂഹിക മാധ്യമഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്.

  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ

അടുത്തജന്മം മുസ്‌ലിമായി ജനിക്കണമെന്നും മുസ്‌ലിം പ്രീണനമെന്ന ബി.ജെ.പി. യുടെ വിമർശനത്തെ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജവാർത്ത.

നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു.

അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, പലവിധത്തിലുള്ള വ്യാജ സന്ദേശങ്ങളും പ്രചരിക്കുമെന്നും സാമൂഹിക മാധ്യമങ്ങളുപയോഗിക്കുന്നവർ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ഇവർ ബി.ജെ.പി. പ്രവർത്തകരെന്ന് പോലീസ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കബ്ബൺ പാർക്കിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
[masterslider id="10"]

Related posts

Click Here to Follow Us