സിദ്ധരാമയ്യയ്ക്കെതിരേ വ്യാജ പ്രചാരണം; ബി.ജെ.പി. പ്രവർത്തകരായ നാലാളുകളുടെ പേരിൽ കേസ്

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാലാളുകളുടെ പേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു.

സിദ്ധരാമയ്യയുടേയും കെ.പി.സി.സി. യുടേയും പരാതിയെത്തുടർന്നാണ് നടപടി. ബി.ജെ.പി. പ്രവർത്തകരായ പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാര, വിജയ് ഹെരഗു, പാണ്ഡു മോഡ്ക എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ഒരു കന്നഡ പത്രത്തിന്റെ വാർത്തയിൽ ചില വാചകങ്ങൾ കൂട്ടിച്ചേർത്താണ് സംഘം വിവിധ സാമൂഹിക മാധ്യമഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

അടുത്തജന്മം മുസ്‌ലിമായി ജനിക്കണമെന്നും മുസ്‌ലിം പ്രീണനമെന്ന ബി.ജെ.പി. യുടെ വിമർശനത്തെ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജവാർത്ത. നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു.

അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, പലവിധത്തിലുള്ള വ്യാജ സന്ദേശങ്ങളും പ്രചരിക്കുമെന്നും സാമൂഹിക മാധ്യമങ്ങളുപയോഗിക്കുന്നവർ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
[masterslider id="10"]

Related posts