ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി…
Read MoreTag: NATIONAL
ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്. താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട്…
Read Moreഅതിജീവിതമാരിൽ രണ്ട് വിരൽ പരിശോധന വിലക്കി സുപ്രിം കോടതി
ദില്ലി: ബലാത്സംഗത്തെ അതിജീവിച്ച ഇരകളായ സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിതെന്നും. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇനിമുതൽ ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read Moreപബ്‌ജി ഇന്ത്യൻ പതിപ്പ്; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ താത്കാലികമായി നിരോധിച്ചു
ഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. ഗെയിം പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. 16 വയസുകാരൻ ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. നടപടി താത്കാലികമാണെന്നാണ് വിവരം. 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. തുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചു. നേരത്തെ തന്നെ രാജ്യം നിരോധിച്ച പബ്‌ജി തന്നെയാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നും…
Read Moreഅവശ്യമരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പ്രഖ്യാപനം ഓഗസ്റ്റ് 15ന് ഉണ്ടായേക്കും
ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയ്ക്കാൻ ആണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് കമ്പനികളുമായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം വിളിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ഇതുമായി സംബന്ധിച്ചുള്ള പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും. അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മരുന്ന് കമ്പനികളുമായി ഇനിയും ചര്‍ച്ച തുടരുമെന്നും കേന്ദ്ര സര്‍ക്കാർ അറിയിച്ചു. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കുമുന്നില്‍ വയ്ക്കും.…
Read Moreലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവായ നീരജ് വെള്ളി നേടിയത്. ഈ നേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ അത്‌ലറ്റാവുകയാണ് നീരജ് ചോപ്ര. നാലാം ശ്രമത്തിലാണ് നീരജ് ചോപ്ര വെള്ളിയിലേക്കുള്ള ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ നിലവിലെ ചാമ്പ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ 90.46 മീറ്റര്‍ ദൂരം പിന്നിട്ട് സ്വര്‍ണം നിലനിര്‍ത്തി. ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ…
Read Moreമോദി സർക്കാരിന് 8 വയസ്സ്; രണ്ടാഴ്ച നീളുന്ന വാര്‍ഷികാഘോഷ പരിപാടികള്‍
ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം തികയും. 2014ൽ അധികാരത്തിലെത്തിയ മോദി 2019ലെ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തി. വാർഷികത്തിന്റെ ഭാഗമായി 2 ആഴ്ച നീളുന്ന പരിപാടികളാണു ബിജെപി സംഘടിപ്പിക്കുന്നത്. 75 മണിക്കൂർ നീളുന്ന ജനസമ്പർക്ക പരിപാടിയിൽ കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്ബര്‍ക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വര്‍ഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി…
Read Moreമദ്രസകള്‍ക്കുള്ള ഗ്രാന്റ് ഒഴിവാക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍
ഉത്തർപ്രദേശ്: സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ നടപടി. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ യുപിയിലെ എല്ലാ ഉന്നത കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. നേരത്തെ, സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശിയ ഗാനം ആലപിക്കണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും.
Read Moreഇന്ന് ബ്ലഡ് മൂൺ കാണാം; നടക്കാൻ ഇരികുന്നത് ആകാശത്ത് വിസ്മയക്കാഴ്ച
ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കും. അതാണ് ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്. നാസ വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ…
Read Moreഡല്‍ഹി തീപിടുത്തത്തില്‍ മരണം 27; മരണനിരക്ക് ഉയരാൻ സാധ്യത
ദില്ലി: ഇന്നലെ വൈകിട്ട് ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്. അതിനാല്‍ത്തന്നെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് നിഗമനം. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോറന്‍സിക് പരിശോധനയും…
Read More