മെട്രോ നിർമാണം: മാറ്റി നടുന്ന മരങ്ങൾ ഉണങ്ങി നശിക്കുന്നു

ബെംഗളൂരു: നമ്മ മെട്രോ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പിഴുതുമാറ്റി നാട്ടുപിടിപ്പിക്കാൻ വെച്ചിട്ടുള്ള മരങ്ങളിൽ ഭൂരിഭാഗവും ഉണങ്ങി നശിക്കുന്നു. പിഴുതുമാറ്റുന്ന മരങ്ങൾ സംരക്ഷിക്കുന്നതിനായി അധികൃതർ തയ്യാറാകാത്തതാണ് ഇതിനു കാരണമെന്നാണ് വ്യാപകമായ പരാതി. മെട്രോ നിർമാണത്തിന്റെ ഭാഗമായി 205 മരങ്ങളാണ് പിഴുതുമാറ്റി നാട്ടുപിടിപ്പിച്ചത് ഇതിൽ 172 പൂർണമായും 16 എണ്ണം ഭാഗികമായും നശിച്ചു. 17 മരങ്ങൾ മാത്രമാണ് പൂർണ ആരോഗ്യമായി നിലനിക്കുന്നത്. മെട്രോ നിർമാണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ പിഴുത് മാറ്റിയ മരങ്ങൾ നഗരത്തിന്റെ 8 ഭാഗങ്ങളിലാണ് നട്ടുപിടിപ്പിച്ചത്. 2 സ്വകാര്യ ഏജൻസികൾക്കാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്.…

Read More

മെട്രോ ട്രാക്കിലെ മതിൽ ഇടിഞ്ഞത് അന്വേഷിക്കാൻ ഒരുങ്ങി ബി എം ആർ സി എൽ

ബെംഗളൂരു: ശേഷാദ്രിപുരത്ത് ജെഡി(എസ്) ഓഫീസിന് സമീപത്തെ മെട്രോ ട്രാക്കിന് ചുറ്റുമുള്ള മതിലിന്റെ ഭാഗവും മെഷ് വേലിയും തകർന്നത് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അന്വേഷിക്കും. വ്യാഴാഴ്ച ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സ്ഥലം പരിശോധിച്ചു. സമീപത്തെ നടപ്പാതയിലൂടെ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയ മതിലിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ ഘട്ടത്തിൽ 12 വർഷം മുമ്പ് നിർമ്മിച്ച ഭിത്തിയാണ് തകർന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മതിൽ കേടുകൂടാതെയിരിക്കുന്നുവെന്നും കോംപൗണ്ട് ഭിത്തിയുടെ ഒരു ഭാഗം തകർന്നതായും…

Read More

വൈറ്റ്ഫീൽഡ് ലൈൻ പ്രവൃത്തി വേഗത്തിലാക്കാൻ ട്രാൻസ്പോർട്ട് യൂട്ടിലിറ്റിയോട് ആവശ്യപ്പെട്ട് ഓർക്കേ

ബെംഗളൂരു: വൈറ്റ്ഫീൽഡിലേക്കുള്ള മെട്രോ ലൈൻ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ബിഎംആർസിഎൽ മൂന്ന് മാസത്തേക്ക് നീട്ടിയതിന് ശേഷം, ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ ഓർക്കേ (ORRCA) ജോലി വേഗത്തിലാക്കാൻ ട്രാൻസ്പോർട്ട് യൂട്ടിലിറ്റിയോട് ആവശ്യപ്പെട്ടു. ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വൈറ്റ്ഫീൽഡ് മെട്രോ തുറക്കുക എന്നത് മെട്രോ അധികാരികളും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളോട് ഒആർആർസിഎ മുന്നോട്ട് വച്ച നിരവധി ഹ്രസ്വ, ഇടത്തരം, ദീർഘകാല ആവശ്യങ്ങളിൽ ഒന്നാണ്. പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ…

Read More

വൈറ്റ്ഫീൽഡ് മെട്രോ ലൈൻ; 2023 മാർച്ചോടെ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: ബൈയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെ (15 കിലോമീറ്റർ) ഒന്നാം ഘട്ട മെട്രോ ലൈൻ നീട്ടാനുള്ള പദ്ധതി 2023 മാർച്ചോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ വ്യാഴാഴ്ച സൂചന നൽകി. ബി‌എം‌ആർ‌സി‌എൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർ‌വേസും ഡയറക്ടർ (ആർ‌എസ്‌ഇ, ഒ ആൻഡ് എം) എൻ‌എം ധോക്കും വൈറ്റ്‌ഫീൽഡ് മുതൽ ഗരുഡാചാർ പാല്യ മെട്രോ സ്റ്റേഷനുകൾ വരെയുള്ള ട്രാക്കിന്റെയും മൂന്നാം റെയിൽ സംവിധാനങ്ങളുടെയും ട്രോളി പരിശോധന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സമയപരിധി പ്രഖ്യാപിച്ചത്. ഒക്‌ടോബർ 25 മുതൽ വൈറ്റ്‌ഫീൽഡ്-ഗരുഡാചാർ പാല്യ സ്‌ട്രെച്ചിൽ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള…

Read More

മെട്രോ അവസാന സ്റ്റേഷൻ വരെ ഓടുന്നില്ല, രാത്രി യാത്രയിൽ വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: രാത്രികാലങ്ങളിലും മറ്റും പർപ്പിൾ, ഗ്രീൻ ലൈനുകളിലെ നമ്മ മെട്രോ സർവീസുകളിൽ ചിലത് അവസാന സ്റ്റേഷനുകളിൽ വരെ ഓടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇത് കാരണം രാത്രി യാത്ര ചെയ്യുന്ന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. സ്റ്റേഷനിൽ ഇറങ്ങേണ്ട യാത്രക്കാർ ട്രെയിൻ അവസാനമായി നിർത്തുന്നിടത്ത് ഇറങ്ങി അടുത്ത വരുന്ന ട്രെയിനിൽ കയറേണ്ട അവസ്ഥയാണ് ഇപ്പോൾ. വീട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് വീട്ടിലേക്ക് എത്താൻ മെട്രോ ഉണ്ടായിട്ടും ഏറെ വൈകിയാണ് എത്തുന്നതെന്ന് യാത്രക്കാർ പറയുന്നു.

Read More

മെട്രോ വാണിജ്യ സർവീസ്, പ്രതീക്ഷയോടെ കെ ആർ പുരം

ബെംഗളൂരു: വൈറ്റ് ഫീൽഡ്- ബയ്യപ്പനഹള്ളി പാതയിൽ അടുത്ത വർഷം മെട്രോ വാണിജ്യ സർവീസ് ആരംഭിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കെ ആർ പുരം നിവാസികൾ. ഗതാഗത കുരുക്ക് രൂക്ഷമായ കെ ആർ പുരം ടിൻഫാക്ടറിക്കും റെയിൽവേ സ്റ്റേഷനും ഇടയിൽ ഉള്ള നിർദ്ധിഷ്ട മെട്രോ സ്റ്റേഷന്റെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിൽ ആണ്. നേരത്തെ റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് 3500 ചതുരശ്ര അടി വിട്ടു നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചിട്ടുണ്ട്. റെയിൽവേ അനുമതി ലഭിക്കുന്നതോടെ പാലം നിർമ്മാണം ആരംഭിക്കുമെന്ന്…

Read More

ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് മെട്രോ പാത നിർമാണം മഴയിൽ മുടങ്ങി

ബെംഗളൂരു: ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് മെട്രോ പാത നിർമാണം മഴയെ തുടർന്ന് കഴി‍ഞ്ഞ 3 മാസമായി ഇഴയുന്നു. ഡിസംബറിലാണു പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. പാത കടന്നുപോകുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രവൃത്തികൾ കഴിഞ്ഞ രണ്ടാഴ്ചയായി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയും നിർമിക്കുന്നുണ്ട്. ബെനിംഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര,…

Read More

നമ്മ മെട്രോ മൂന്നാംഘട്ടം: ജെപി നഗർ– കെംപാപുര, ഹൊസഹള്ളി– കഡംബഗരെ ആദ്യ 2 ഇടനാഴികൾ ഒരുങ്ങുന്നു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ആദ്യ 2 ഇടനാഴികൾ ഒരുക്കുന്നതിനായുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബിഎംആർസി സർക്കാരിനു സമർപ്പിച്ചു. ജെപി നഗർ– ഹെബ്ബാൾ കെംപാപുര, ഹൊസഹള്ളി– കഡംബഗരെ പാതകളുടെ ഡിപിആറാണ് പൂർത്തിയായത്. 13,000 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ അനുമതി ലഭിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. 44.65 കിലോമീറ്റർ വരുന്ന പാതയുടെ നിർമാണം 2028ൽ പൂർത്തീകരിക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്

Read More

ക്യൂ നിന്ന് സമയം കളയണ്ട, ക്യൂ ആർ കോഡ് സംവിധാനവുമായി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിലെ നീണ്ട ക്യു ഒഴിവാക്കാനായി ക്യുആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി ബിഎംആർസി. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ നടപടികൾ വിവിധ സ്റ്റേഷനുകളിൽ ആരംഭിച്ചതായി ബിഎംആർസി ഉദ്യോഗസ്ഥർ അറിയിച്ചു. ബിഎംആർസിയുടെ മൊബൈൽ ആപ്ലിക്കേഷനായ നമ്മ മെട്രോയിലൂടെയാണ് ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കുക . യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ തിരഞ്ഞെടുത്ത് പണം അടയ്ക്കുന്ന യാത്രക്കാർക്ക് ആപ്പിൽ നിന്ന് ക്യുആർ കോഡ് ലഭിക്കും. ഈ ക്യുആർ കോഡ് മെട്രോ സ്റ്റേഷനിലെ ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. ടിക്കറ്റ്…

Read More

പാർക്കിംഗ്, വാണിജ്യ ഇടങ്ങൾ എന്നിവ ഒരുക്കാൻ ഒരുങ്ങി നമ്മ മെട്രോ

ബെംഗളൂരു: വരുമാനം വർദ്ധിപ്പിക്കുന്നതിനും യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നതിനുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് കെംപെ ഗൗഡ സ്റ്റേഷനും വരാനിരിക്കുന്ന കൃഷ്ണരാജപുരം മെട്രോ സ്റ്റേഷനും സമീപം രണ്ട് നിർണായക ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനുകൾക്കായി മൾട്ടി ലെവൽ പാർക്കിംഗും വാണിജ്യ സമുച്ചയങ്ങളും സൃഷ്ടിക്കാൻ പദ്ധതിയിടുന്നു. മെട്രോയുടെ വരുമാനത്തിന്റെ 25 ശതമാനം നോൺ-ഫെയർ മാർഗങ്ങളിലൂടെ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. സൗകര്യങ്ങൾ സ്ഥാപിക്കാനുള്ള നീക്കം കെജി മെട്രോ സ്റ്റേഷനിൽ വളരെ മുമ്പുതന്നെ ആസൂത്രണം ചെയ്തതാണെന്നും അതിനാൽ ഇത് മനസ്സിൽ വെച്ചാണ്…

Read More
Click Here to Follow Us