ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് മെട്രോ പാത നിർമാണം മഴയിൽ മുടങ്ങി

ബെംഗളൂരു: ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് മെട്രോ പാത നിർമാണം മഴയെ തുടർന്ന് കഴി‍ഞ്ഞ 3 മാസമായി ഇഴയുന്നു. ഡിസംബറിലാണു പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. പാത കടന്നുപോകുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രവൃത്തികൾ കഴിഞ്ഞ രണ്ടാഴ്ചയായി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയും നിർമിക്കുന്നുണ്ട്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ബെനിംഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ. സ്റ്റേഷനുകളുടെ നിർമാണം പകുതിപോലും പൂർത്തിയായിട്ടില്ല. പാതയുടെ നിർമാണം പൂർത്തിയായാലും പരീക്ഷണ ഓട്ടത്തിന് ശേഷം മാത്രമേ വാണിജ്യ സർവീസ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. പാത യാഥാർഥ്യമായാൽ കെആർ പുരം–വൈറ്റ്ഫീൽഡ് ഭാഗത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts