ബെംഗളൂരു: രാത്രി പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുസ്ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മംഗളൂരു കാര്‍ക്കള സ്വദേശി സുജിത്ത് ഷെട്ടിയെയാണ് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ തൊക്കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്ന ഭാഗത്തേക്ക് അതിക്രമിച്ച് കയറിയ സുജിത്ത് ഷെട്ടി നമസ്‌കരിക്കുകായയിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മുന്നിൽ മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഉള്ളാള്‍ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ…
Read MoreTag: mangaluru
യുവാവ് മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു
ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഇന്നലെ മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു. ഹൊയ്ഗെ ബസാറിലെ രാഹുല്‍ എന്ന കക്കെ രാഹുല്‍ (25) ആണ് മംഗളൂരു പാണ്ഡേശ്വരം പൊലീസ് പരിധിയില്‍ യെമ്മെക്കര മൈതാനം പരിസരത്ത് ഇന്നലെ കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നൽകി. മൃതദേഹം മംഗളൂറു വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പാണ്ഡേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകവർച്ചാ കേസ് പ്രതികളും കൂട്ടു പ്രതികളും പോലീസ് പിടിയിൽ
ബെംഗളൂരു: മംഗളുരുവിൽ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ട് പേരും മോഷണമുതലുകള്‍ വാങ്ങിയ ജ്വല്ലറി ഉടമകളും അടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തിരുവായില്‍ സ്വദേശിയായ വാമഞ്ഞൂര്‍ ആരിഫ്, ബോണ്ടയില്‍ കാവൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആരിഫിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ 18 കേസുകൾ നിലവിലുണ്ട്. ഹനീഫിനെതിരെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്കും കേസുണ്ട്. 2022 ഏപ്രില്‍ 12ന് മംഗളൂരു റൂറല്‍ പൊലീസ് പരിധിയിലെ പല്‍ഡേന്‍ ഗ്രാമത്തില്‍ നിന്ന് മമത എന്ന…
Read Moreവിഷവാതകം ശ്വസിച്ച് 5 പേർ മരിച്ചു
ബെംഗളൂരു: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. മംഗളുരുവിലെ മത്സ്യസംസ്‌കരണശാലയില്‍ ആണ് ദുരന്തം ഉണ്ടായത്. വിഷവാതകം ശ്വസിച്ച് അവശതയിലായ മൂന്ന് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. മൂന്ന് തൊഴിലാളികള്‍ ഇന്നലെ രാത്രി തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനും ജാഗ്രതാക്കുറവിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്ത്…
Read Moreചിക്കൻ സ്റ്റാളിന് മുന്നിൽ ഗുണ്ടവിളയാട്ടം, പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു നഗരത്തിലെ ചിക്കന്‍ സ്റ്റാളിന് മുമ്പിൽ ഗുണ്ടകളുടെ വിളയാട്ടം. ഇന്നലെ വൈകിട്ട് മംഗളൂവിലെ ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നിലാണ് ഗുണ്ടാസംഘം അക്രമം നടത്തിയത്. ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഘം അക്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ കത്തിവീശുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി സൗത്ത് പൊലീസ് നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളായ ജയനഗര ജല്ലിഗുഡ്ഡെ ബജല്‍ സ്വദേശി പ്രീതം പൂജാരി (27), പാഡില്‍ പോസ്റ്റ് നാഗബാന കട്ടെയ്ക്ക് സമീപം ആലപെ ഗണദബെട്ടു വീട്ടില്‍ ധീരജ് കുമാര്‍ എന്ന ധീരു (25) എന്നിവരെ…
Read Moreപ്രധാനമന്ത്രിയുടെ ബാല പുരസ്‌കാരം ഏറ്റുവാങ്ങി കർണാടകയിലെ രണ്ട് പ്രതിഭകൾ.
ബെംഗളൂരു: നഗരത്തിലെ പാശ്ചാത്യ സംഗീത പ്രതിഭ സയ്യിദ് ഫതീൻ അഹമ്മദ്, ഭരതനാട്യം നർത്തകി റെമോണ ഇവറ്റ് പെരേര എന്നിവരുൾപ്പെടെ 29 കുട്ടികളാണ് പ്രധാന മന്ത്രിയിൽ നിന്നും രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബെംഗളൂരുവില നിന്നുള്ള സയ്യിദ് ഫതീൻ അഹമ്മദാണ് ബാലസംഗീത പ്രതിഭ, കൂടാതെ മംഗളൂരു സ്വദേശിയായ റെമോണ ഇവറ്റ് പെരേരയാണ് നൃത്തത്തിൽ കഴിവ് തെളിയിച്ചത്. മൂന്നാം വയസ്സിൽ സംഗീതം പഠിക്കാൻ തുടങ്ങിയ പതിന്നാലുകാരനായ ഫതീൻ ഇപ്പോൾ ഒരു പാശ്ചാത്യ ക്ലാസിക്കൽ പിയാനിസ്റ്റും ഗിറ്റാറിസ്റ്റും വോക്കലിസ്റ്റും അന്താരാഷ്ട്ര അധ്യാപകരിൽ നിന്ന് പരിശീലനം നേടിയ ആളുമാണ്. ബെലാറഷ്യൻ…
Read Moreകൊവിഡ്-19 കാരണം മംഗളൂരു ഇൻഫന്റ് ജീസസ് വാർഷിക വിരുന്ന് മാറ്റിവച്ചു.
മംഗളൂരു: കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള കർണാടക സർക്കാരിന്റെ വാരാന്ത്യ കർഫ്യൂ കൂടാതെ പുതിയ അധിക നടപടികളെ തുടർന്ന് ജനുവരി 14 മുതൽ 16 വരെ മംഗളൂരുവിൽ നടത്താനിരുന്ന ബികർണക്കാട്ടെ കാർമൽ ഹില്ലിലെ ഇൻഫന്റ് ജീസസ് ദേവാലയത്തിലെ ഇൻഫന്റ് ജീസസ് വാർഷിക തിരുനാൾ മാറ്റിവച്ചു. തിരുനാളിന്റെ പുതിയ തിയ്യതികൾ പിന്നീട് അറിയിക്കുമെന്ന് ദേവാലയ ഡയറക്ടർ റവ. റോവൽ ഡിസൂസ അറിയിച്ചു. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി നാലിന് കൊടി ഉയർത്തിയെങ്കിലും, പുതിയ മാർഗനിർദേശങ്ങൾക്കുശേഷം, ജനുവരി 5 മുതൽ 13 വരെ ദിവസവും ഒൻപത് കുർബാനകൾ ഉണ്ടാകുമായിരുന്ന…
Read Moreസദാചാര പോലീസിംഗ്: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ആറ് പേർ അറസ്റ്റിൽ
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സദാചാര പോലീസിംഗിന്റെ പേരിൽ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു കേസ് കൂടി, നവംബർ 15 ന് രാത്രി സൂറത്ത്കലിനടുത്തുള്ള ഇദ്യ ഗ്രാമത്തിൽ രണ്ട് വിദ്യാർത്ഥികളെ ഉപദ്രവിച്ചതിന് ആറ് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.പരാതിയിൽ പറയുന്നത്,ബി.എസ്.സി. മുക്കയിലെ ഒരു കോളേജിലെ വിദ്യാർത്ഥി രാത്രി 10 മണിയോടെ ഇഡിയയിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തന്റെ കോളേജ് മേറ്റിനെ വിടാൻ പോകുന്ന വഴിയായിരുന്നു സംഭവം. ഒരു കൂട്ടം യുവാക്കൾ രണ്ട് വിദ്യാർത്ഥികളെ കുറച്ച് മോട്ടോർ സൈക്കിളുകളിൽ പിന്തുടരുകയും അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഗേറ്റിൽ വഴി…
Read Moreഐഡിയൽ ഐസ്ക്രീം സ്ഥാപകൻ പ്രഭാകർ കാമത്ത് അന്തരിച്ചു
മംഗളൂരു : ഐഡിയൽ ഐസ്‌ക്രീം ബ്രാൻഡിന്റെ സ്ഥാപകനും മംഗളൂരുവിലെ പ്രശസ്തമായ പബ്ബാസിന്റെ ഐസ്‌ക്രീം പാർലർ ഉടമയുമായ പ്രഭാകർ കാമത്ത് ശനിയാഴ്ച രാവിലെ മംഗളൂരുവിൽ അന്തരിച്ചു. ഒക്‌ടോബർ 28 ന് മംഗളൂരുവിലെ ബെജായിൽ ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഇടിച്ച് തലയ്ക്ക് പരിക്കേറ്റിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
Read More