സ്ത്രീകൾക്ക് നേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: രാത്രി പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുസ്ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.

മംഗളൂരു കാര്‍ക്കള സ്വദേശി സുജിത്ത് ഷെട്ടിയെയാണ് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്.

മംഗളൂരുവിലെ തൊക്കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്ന ഭാഗത്തേക്ക് അതിക്രമിച്ച്‌ കയറിയ സുജിത്ത് ഷെട്ടി നമസ്‌കരിക്കുകായയിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മുന്നിൽ മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഉള്ളാള്‍ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts