“സുഗതാഞ്ജലി-2022″ഫലപ്രഖ്യാപനം നാളെ.

ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടക്കും.

സമാപന സമ്മേളനത്തിൽ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട്‌ കെ. ദാമോദരൻ മാഷ് അധ്യക്ഷത വഹിക്കും.

വിവർത്തന സാഹിത്യ മേഖലയിൽ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. ബാംഗ്ളൂർ കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണൻ,മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി. നാരായണൻ എന്നിവർ ആശംസകൾ നേരും.

  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ

മേഖല തലത്തിൽ 150 കുട്ടികളും കർണാടക ചാപ്റ്റർ തലത്തിൽ 40 പേരുമാണ് , മഹാകവി കുമാരനാശാന്റെ കവിതകൾ ആസ്പദമാക്കിയുള്ള കാവ്യാലാപന മത്സരത്തിൽ പങ്കെടുത്തത്.

മത്സരത്തിൽ വിധികർത്താക്കളായിരുന്ന ഇന്ദിര ബാലൻ, ഫാദർ ഷിന്റോ മംഗലത്ത്‌, നീതു കുറ്റിമാക്കൽ,രതി സുരേഷ്, രേഖ മേനോൻ, അർച്ചന സുനിൽ എന്നിവരെ ആദരിക്കും.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

തുടർന്ന് മത്സരത്തിന്റെ വിധി നിർണ്ണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts