മണ്ഡൂരിൽ മാലിന്യത്തിൽ നിന്നും ബയോഗ്യാസ്, ഗെയ്ലിനു അനുമതി

ബെംഗളൂരു : മണ്ഡൂരിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ബി ബി എം പി അനുമതി നൽകി. പ്രതിദിനം 300 മെട്രിക് ടൺ മാലിന്യത്തിൽ നിന്നു ബയോഗ്യാസ് ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിനുള്ള അനുമതിയാണ് നൽകിയത്. 25 വർഷമാണ് അനുമതിയുടെ കാലാവധി.

18 ഏക്കറിലാണു മാലിന്യനിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്ത് വരുന്നത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ബയോഗ്യാസ് ഉൽപാദനത്തിന് ശേഷം ബാക്കിയുള്ള മാലിന്യം കംപോസ്റ്റാക്കി വിൽപന നടത്താനും തീരുമാനമായി. വർഷങ്ങളായി ശാസ്ത്രീയമായ സംസ്കരിക്കാതെ മാലിന്യം കൂട്ടിയിടുന്ന മണ്ഡൂരിൽ സംസ്കരണത്തിനുള്ള പദ്ധതികൾ നേരത്തേ ആവിഷ്കരിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. കഴിഞ്ഞ വർഷമാണു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി തേടി ഗെയ്ൽ ബിബിഎംപിയെ സമീപിച്ചത്.

വീടുകളിൽ പാചകത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ആണ് ഇവിടെ ഉൽപാദിപ്പിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
[masterslider id="10"]

Related posts