മണ്ഡൂരിൽ മാലിന്യത്തിൽ നിന്നും ബയോഗ്യാസ്, ഗെയ്ലിനു അനുമതി

ബെംഗളൂരു : മണ്ഡൂരിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ബി ബി എം പി അനുമതി നൽകി. പ്രതിദിനം 300 മെട്രിക് ടൺ മാലിന്യത്തിൽ നിന്നു ബയോഗ്യാസ് ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിനുള്ള അനുമതിയാണ് നൽകിയത്. 25 വർഷമാണ് അനുമതിയുടെ കാലാവധി. 18 ഏക്കറിലാണു മാലിന്യനിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്ത് വരുന്നത്. ബയോഗ്യാസ് ഉൽപാദനത്തിന് ശേഷം ബാക്കിയുള്ള മാലിന്യം കംപോസ്റ്റാക്കി വിൽപന നടത്താനും തീരുമാനമായി. വർഷങ്ങളായി ശാസ്ത്രീയമായ സംസ്കരിക്കാതെ മാലിന്യം കൂട്ടിയിടുന്ന മണ്ഡൂരിൽ സംസ്കരണത്തിനുള്ള പദ്ധതികൾ നേരത്തേ ആവിഷ്കരിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.…

Read More
Click Here to Follow Us