ബെംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെണ്‍കുട്ടികള്‍ക്കും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് റിപ്പോർട്ട്. പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച തുകയ്ക്ക് പുറമേയാണ് നാലു ലക്ഷം രൂപവീതം പെണ്‍കുട്ടികള്‍ക്ക് നല്‍കുക എന്നാണ് റിപ്പോർട്ട്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷമാണ് നാഗലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചത്. ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു പെണ്‍കുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10…
Read MoreTag: mangaluru
യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു
ബെംഗളൂരു: മണ്ഡ്യയില്‍ യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. സുന്ധഹള്ളി ഗ്രാമത്തിലെ കെ.എൻ. നഞ്ചപ്പയാണ് (65) കൊല്ലപ്പെട്ടത്. മകൻ മഹാദേവ (40) സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബസ്വത്ത് മകള്‍ക്കു മാത്രമായി നല്‍കാനുള്ള നഞ്ചപ്പയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മണ്ഡ്യ റൂറല്‍ പോലീസ് പറഞ്ഞു. വാക്കുതർക്കം മൂത്ത് ആക്രമണത്തിന് മുതിർന്ന മകനില്‍ നിന്ന് രക്ഷപ്പെടാൻ നഞ്ചപ്പ പുറത്തേക്ക് ഓടിയിരുന്നു. പിന്തുടർന്ന മഹാദേവ റോഡരികില്‍ കിടന്ന പാറക്കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. തുടർച്ചയായുള്ള ഇടിയില്‍ തല ചതഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച നഞ്ചപ്പയുടെ ഭാര്യ…
Read Moreമംഗളൂരുവിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്‍ ഹലേഗാഡിയില്‍ പാവഞ്ചെ പുഴയില്‍ നാല് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. സൂറത്ത്കല്‍ വിദ്യാദായിനി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത്(16), എ. നിരൂപ്(16), കെ. അൻവിത്(16), സി.എ. രാഘവേന്ദ്ര(16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ സൂറത്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും സൂറത്ത്കലില്‍ ബസിറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി. മൊബൈല്‍ ഫോണ്‍ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളും…
Read Moreവീണ്ടും വിവാദ പരാമർശവുമായി നടൻ പ്രകാശ് രാജ്
ബെംഗളൂരു: രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ ആർഎസ്‌എസും ബിജെപിയുമാണെന്ന് നടൻ പ്രകാശ് രാജ്. അവർ ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു. മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടില്‍ നടന്ന ഡിവൈഎഫ്‌ഐ 12-ാം സംസ്ഥാന സമ്മേളനത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്‌എസിനെയും ബിജെപിയെയും വിമർശിച്ചത്. അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങള്‍ക്കും എന്നും ഒരു പ്രശ്നമാണ്. ഇത്തരം അന്ധരായ ഭക്തർക്കെതിരെ നമ്മള്‍ ശബ്ദമുയർത്തണം. മനുഷ്യശരീരത്തിലെ മുറിവുകള്‍ ഭേദമാക്കാം അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങാം. എന്നാല്‍,…
Read Moreകടലിൽ നീന്താനിറങ്ങിയ 13 കാരൻ മരിച്ചു
ബെംഗളൂരു: പണമ്പൂർ ബീച്ചില്‍ നീന്താനിറങ്ങിയ 13കാരൻ തിരമാലയില്‍പെട്ട് മുങ്ങി മരിച്ചു. മംഗളൂരു ബൈക്കമ്പാടി മീനകാളിയ ഗവ.സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥി ടി. തുക്കാറാമാണ് മരിച്ചത്.
Read Moreമംഗളൂരു സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു
ദുബായ്: മംഗളൂരു സ്വദേശിനിയായ യുവതി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് – വിട്ടല്‍ കുളാല്‍ ദമ്പതികളുടെ ഏക മകള്‍ വിദിഷ (28) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്. എന്നാല്‍, വ്യാഴാഴ്ച സമയം വൈകിയതിനാല്‍ സ്വന്തം കാർ ഓടിച്ച് പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു. ദുബൈയില്‍ ഡ്രൈവിംഗ്…
Read Moreരാമായണത്തെയും മഹാഭാരതത്തെയും മോദിയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; അധ്യാപികയെ പിരിച്ചുവിട്ടു
ബെംഗളൂരു: മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണത്തെ തുടർന്ന് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. മംഗളൂരുവിലെ സ്‌കൂളിലെ അധ്യാപികയെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ആരോപണത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവര്‍ ആരോപിച്ചു. 2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളുടെ…
Read Moreവിവാഹം ഒന്നരമാസം മുൻപ്; യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ
ബെംഗളൂരു: യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്. ഒന്നര മാസം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഗഡാജെയിലെ രോഹിത് ആണ് ഭർത്താവ്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവനൊടുക്കി എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവീസ്; വിശദാംശങ്ങൾ അറിയാം…
ബെംഗളൂരു: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാന സർവീസ് ആരംഭിക്കുന്നു. ഏപ്രില്‍ മുതലാണ് നേരിട്ട് വിമാന സർവിസ് ആരംഭിക്കുക. ബുധനാഴ്ചകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാര വിമാനം IX499 സർവിസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഏപ്രില്‍ മൂന്ന് ഉച്ചക്ക് 2.50ന് മംഗളൂരു വിടുന്ന വിമാനം പ്രാദേശിക സമയം വൈകീട്ട് 6.25ന് ജിദ്ദയില്‍ എത്തിച്ചേരും. IX498 മടക്ക വിമാനം പ്രാദേശിക സമയം വൈകീട്ട് 7.25ന് പുറപ്പെട്ട് പുലർച്ച 3.40ന് മംഗളൂരുവില്‍ വന്നു ചേരും. നിലവില്‍ മംഗളൂരുവില്‍ നിന്ന് അബൂദബി, ദുബൈ,…
Read Moreസഹായം വാഗ്ദാനം ചെയ്ത് 59 കാരനെ ഹണി ട്രാപ്പിൽ കുടുക്കി; 2 സ്ത്രീകൾ ഉൾപ്പെടെ 7 മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: നഗ്നചിത്രം പകർത്തി 59കാരനില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. ഇയാളുടെ പരാതിയില്‍ രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിലെ പി ഫെെസല്‍ (37), ഭാര്യ എം പി റുബീന (29), എൻ സിദ്ദിഖ് (48), എം അഹമ്മദ് ദില്‍ഷാദ് (40), നഫീസത്ത് മിസ്രിയ (40), അബ്ദുല്ലക്കുഞ്ഞി (32), റഫീക്ക് മുഹമ്മദ് (42) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. താമരക്കുഴി സ്വദേശിയെയാണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.…
Read More