സഹായം വാഗ്ദാനം ചെയ്ത് 59 കാരനെ ഹണി ട്രാപ്പിൽ കുടുക്കി; 2 സ്ത്രീകൾ ഉൾപ്പെടെ 7 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗ്നചിത്രം പകർത്തി 59കാരനില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. ഇയാളുടെ പരാതിയില്‍ രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിലെ പി ഫെെസല്‍ (37), ഭാര്യ എം പി റുബീന (29), എൻ സിദ്ദിഖ് (48), എം അഹമ്മദ് ദില്‍ഷാദ് (40), നഫീസത്ത് മിസ്രിയ (40), അബ്ദുല്ലക്കുഞ്ഞി (32), റഫീക്ക് മുഹമ്മദ് (42) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. താമരക്കുഴി സ്വദേശിയെയാണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.…

Read More

പടർന്നു പിടിച്ച തീ അണയ്ക്കാൻ ചെന്ന വൃദ്ധ ദമ്പതികൾ വെന്തു മരിച്ചു 

ബെംഗളൂരു: വീടിനടുത്തുള്ള കുന്നിൻ തീ പടരുന്നത് കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്‍വാള്‍ തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവരാണ് വെന്തു മരിച്ചത്. ഉച്ച കഴിഞ്ഞ സമയത്ത് കണ്ട തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ തച്ചുകെടുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ കാറ്റും വെയിലുമുള്ളതിനാല്‍ ചുറ്റിലും ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും തീയില്‍ കുടുങ്ങി. പരിസരവാസികള്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Read More

കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ശനിയാഴ്ച മുതൽ കാണാതായ അധ്യാപികയുടെ മൃതദേഹം മണ്ഡ്യയിലെ മെലുകോട ഭാഗത്ത് ക്ഷേത്രത്തിനടുത്ത മൈതാനിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ ദീപിക വി. ഗൗഡയാണ്(28) കൊല്ല​പ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയ ദീപിക വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഭർത്താവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അന്ന് വൈകീട്ട് ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. അന്വേഷണത്തിനിടെ അധ്യാപികയുടെ സ്കൂട്ടർ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മൈതാനത്തിന്റെ മൂലയിൽ ദുർഗന്ധം…

Read More

പാർക്കിൽ എത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കദ്രി പാർക്കില്‍ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച്‌ അക്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ(18), യു.വി. ഹർഷ(18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു. നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20), മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം (20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കില്‍ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും വളഞ്ഞ മൂന്നംഗ സംഘം മതം ചോദിച്ച ശേഷം അഖിലിനെ മർദിക്കുകയായിരുന്നു.…

Read More

എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.

Read More

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്ന് പരാതിയിൽ പറയുന്നു. “നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ” എന്നായിരുന്നു മെയിൽ സന്ദേശം. ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ബജ്പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായ യുവതി മരിച്ച നിലയിൽ 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ…

Read More

യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി പരാതി

ബെംഗളൂരു: മംഗളൂരുവില്‍ ഗര്‍ഭിണിയായ യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി ഭര്‍ത്താവിന്റെ പരാതി. ബജ്പെ മേഖലയിലെ കെപി നഗറിലെ സ്വദേശിയായ അഹമ്മദ് മഖ്സൂദ് ആണ് ഭാര്യ ഷറീന(24)യെയും മൂന്നു വയസുകാരന്‍ മകന്‍ മുഹമ്മദ് തൊഹറിനെയും കാണാതായതായി പരാതി നല്‍കിയത്. ഡിസംബര്‍ 11 രാത്രി മുതല്‍ ഇരുവരെയും കാണുന്നില്ലെന്നാണ് 13ന് ബജ്പെ പോലീസ് സ്റ്റേഷനില്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഷറീന നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നും അഹമ്മദ് പറഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് ഷറീനയും അഹമ്മദും വിവാഹിതരായത്. ഡിസംബര്‍ 11ന് അര്‍ദ്ധരാത്രി ഏകദേശം 2.45നാണ്…

Read More

മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ ബോട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. ബിനോയ് എന്ന ജോണ്‍സണ്‍ (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. തണ്ണീര്‍ഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ‘ബിനുവും ജോണ്‍സണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. രാത്രി മദ്യലഹരിയിലായിരുന്ന ജോണ്‍സണ്‍, മുറിയില്‍ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങിയതായി പോലീസ്…

Read More

മംഗളൂരുവിൽ ക്ഷേത്ര മഹോത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്ക് 

ബെംഗളൂരു: മംഗളൂരു നഗരത്തിലെ ക്ഷേത്ര മഹോത്സവത്തിന് മുസ്‍ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഡിസംബർ 14 മുതൽ 19 വരെയാണ് മംഗളൂരു നഗരത്തിലെ കുടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം. കർണാടക സർക്കാരിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രം. മേളയോടനുബന്ധിച്ച് കച്ചവടം ചെയ്യാൻ സ്റ്റാൾ ​അനുവദിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാളുകൾക്കായി സമീപിച്ച മുസ്‍ലിം വ്യാപാരികൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധമറിയിച്ച തെരുവ് കച്ചവടക്കാരുടെ സംഘടന സ്ഥിതിഗതികൾ പരിശോധിക്കാൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വ്യാപാരികൾക്ക് മേളയിൽ കച്ചവടം നടത്താൻ അനുമതി…

Read More