പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം ബില്ല് അടയ്ക്കാതെ മുങ്ങിയ മംഗളൂരു സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: യുഎഇ താമസക്കാരനും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്ന വ്യാജേന മാസങ്ങളോളം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ഷരീഫ് (41) ആണ് അറസ്റ്റിലായാത് . ജനുവരി 19ന് ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയതായി ഡൽഹി പോലീസ് അറിയിച്ചു. കൊച്ചിയിലെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് 23,46,413 രൂപ നൽകാതെ കബളിപ്പിച്ചെന്ന മാനജരുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന്…

Read More

പ്രവീൺ നെട്ടാറു കൊലപാതകം, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു

Read More

കർണാടകയിലെ ഹിജാബ് നിരോധനം, കോളേജിൽ നിന്നും കൊഴിഞ്ഞു പോയത് 1000 ലധികം പെൺകുട്ടികൾ

ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനു പിന്നാലെ ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയതായി പഠനറിപ്പോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) – കര്‍ണാടക യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി…

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു:മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജനനായ യുകെ പൗരനാണ് പ്രതി. ഇയാളിൽ നിന്ന് 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പോലീസ് പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പോലീസ് പറയുന്നു.

Read More

ബജ്റംഗ്ദൾ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

death suicide murder accident

ബെംഗളൂരു: ബണ്ട് വാള്‍ താലൂകിലെ നേത്രാവതി പുഴയില്‍ ബജ്റംഗ്ദള്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട് വാള്‍ താലൂകിലെ സജിപയില്‍ താമസിക്കുന്ന രാജേഷ് പൂജാരി എസ് (36) ആണ് മരിച്ചത്. പനെമംഗലൂരിലെ പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച്‌ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അന്വേഷണം നടത്തി…

Read More

ഐഎസ് ബന്ധം, മംഗളൂരു സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവര്‍ ഐഎസ് പ്രവര്‍ത്തനത്തിന്റെ വ്യാപനത്തിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാരിഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് സ്‌ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

Read More

കഞ്ചാവ് കടത്ത് , ഡോക്ടറും വിദ്യാർത്ഥികളും അറസ്റ്റിൽ

ബെംഗളൂരു: ഫ്ലാറ്റിൽ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ ഒമ്പതു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർമാരും മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തിൽ നാലുപേർ വനിതകളാണ്. ഇൻഡ്യൻ വംശജനായ വിദേശ പൗരനും ഡെന്റൽ വിദ്യാർത്ഥിയുമായ നീൽ കിഷോറിലാൽ റാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്. ഡോ. സമീർ (32), ഡോ. മണിമാരൻ മുത്തു (28), ഡോ. നാദിയറാസ് (24), ഡോ. വർഷിനി പ്രതി (26),…

Read More

കന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു),…

Read More

കേരളത്തിലേക്ക് കഞ്ചാവ് കടത്ത് മലയാളി അറസ്റ്റിൽ

ബെംഗളൂരു: വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കിരൺ രാജ് ഷെട്ടിയെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറും മൊബൈലും ഉൾപെടെ 9,88,500 രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More

മയക്കുമരുന്നുമായി കാസർക്കോട് സ്വദേശി പിടിയിൽ

ബെംഗളൂരു: മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി. യമഹ എഫ്സെഡ് ബൈക്കില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്‍പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തായി…

Read More
Click Here to Follow Us