ബെംഗളൂരു: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മംഗളൂരു പദവ് ബി വിലേജിലെ കൊടിമുറയില്‍ റെഡ് ബ്രിക്‌സ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജഗദീഷ് – വിനയ ദമ്പതികളുടെ മകന്‍ ജ്ഞാനേഷ് (14) ആണ് മരിച്ചത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ജ്ഞാനേഷിനെ മാതാവ് ശകാരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ കുട്ടി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് കുളിമുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ്…
Read MoreTag: mangaluru
കാർ ഡിവൈഡറിൽ ഇടിച്ചുള്ള അപകടത്തിൽ ഒരു മരണം കൂടി
ബെംഗളൂരു: മംഗളൂരു കെ.സി റോഡ് ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി. ഉപ്പള ഹിദായത്ത് നഗര്‍ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകന്‍ മുഹമ്മദ് ബഷാര്‍ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മഞ്ചേശ്വരം പത്താം മൈല്‍ സ്വദേശി സയ്യിദിന്റെ മകന്‍ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നു ഞായറാഴ്ച രാത്രി ഒമ്പതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു.…
Read Moreബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
ബെംഗളൂരു: വിട്ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി വിനയന്‍ എന്നയാളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിട്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
Read Moreമൂന്നു മക്കളെ ഓടയിലിട്ട് കൊലപ്പെടുത്തിയ ശേഷം യുവതി മരിച്ചു
ബെംഗളൂരു: ഭര്‍ത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ ഒഴുക്കുള്ള ഓടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വിജപുര തിക്കോട ജലഗേരി വിതല്‍വാഡ ടണ്ടയില്‍ ഗീത രാമു ചൗഹാന്‍ ആണ് (32)കടുംകൈ ചെയ്തത്. ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമര്‍ത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭര്‍ത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി .ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു. ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിക്കോട പോലീസ്…
Read Moreമംഗളൂരുവിലെ അപാർട്ട്മെന്റിൽ ദമ്പതികൾ മരിച്ച നിലയിൽ
ബെംഗളൂരു: മംഗളൂരുവിലെ അപാര്‍ട്ട്മെന്റില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനറ ബാങ്ക് റിട്ട.മാനേജര്‍ ദിനേശ് റാവു (65), ഭാര്യ ശൈലജ(64) എന്നിവരാണ് മരിച്ചത്. ശൈലജ എട്ട് വര്‍ഷത്തോളമായി കിടപ്പ് രോഗിയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പരിചരണത്തിനായി രണ്ട് ഹോം നഴ്സുമാരെ നിയോഗിച്ചിരുന്നു.ശനിയാഴ്ച അവരില്‍ ഒരാള്‍ ജോലിക്ക് വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൈലജ കിടക്കയിലും റാവു തൂങ്ങിയുമാണ് മരിച്ചു കിടന്നത്.ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കിയതാവാം എന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.
Read Moreവർക്ക് ഷോപ്പ് കെട്ടിടത്തിൽ നിന്നും വീണ് ബിജെപി നേതാവ് മരിച്ചു
ബെംഗളൂരു: മംഗളൂരുവിൽ വർക്ക്ഷോപ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു. എക്കുരുഗുഡ്ഡെ സ്വദേശി വരുൺ (25) ആണ് മരിച്ചത്. എക്കൂർ ബിജെപി ബൂത്ത് സെക്രട്ടറിയാണ്. മംഗളൂരു പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കംപാടി ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വരുൺ വീണത്. വർക്ക് ഷോപ്പിന്റെ മേൽക്കൂരയുടെ ഷീറ്റിൽ സോളാർ പാനലിന്റെ വയറിങ്ങും പ്ലംബിംഗ് ജോലികളും ചെയ്യുകയായിരുന്നു വരുൺ. ഷീറ്റ് പെട്ടെന്ന് മുറിഞ്ഞു വീഴുകയും വരുൺ താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വരുണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read Moreസിഐഎസ്എഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്ക്കൾ
ബെംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്‌ക്കളെ സിഐഎസ്‌എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തില്‍ ഇനി നായ്‌ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്‌എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്‌ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍…
Read Moreമൈസൂരുവിൽ പുലി വലയിലായി
ബെംഗളൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനം വകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു.…
Read Moreവാനിനുള്ളിൽ തീ കൊളുത്തി ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅയൽ വീട്ടിൽ പോയ ഭർത്താവ് മടങ്ങി വരാൻ വൈകി, ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളൂരു:അയല്‍വാസിയുടെ വീട്ടിലെ പരിപാടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. സൂറത്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ മംഗളൂരുവിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും 2022 മാര്‍ച്ചിലാണ് വിവാഹിതരായത്. ശനിയാഴ്ച ഇവര്‍ അയല്‍പക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു. പരിപാടിയില്‍ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ദിവ്യ തനിച്ച്…
Read More