പാളത്തിൽ മരം വീണു, ദുരന്തം ഒഴിവാക്കിയത് ചന്ദ്രാവതി 

ബെംഗളൂരു: പാളത്തിന് കുറുകെ വീണ മരത്തില്‍ ഇടിക്കും മുമ്പേ മംഗളൂരു സെന്‍ട്രല്‍-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിര്‍ത്തിച്ചത് കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയാണ്. പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കും ഇടയില്‍ മന്ദാരയിലാണ് പാളത്തില്‍ മരം വീണത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവര്‍ക്ക് മനഃപാഠമാണ്. ഉച്ചയൂണ്‍ കഴിഞ്ഞ് വരാന്തയില്‍ ഇരിക്കുകയായിരുന്നു ചന്ദ്രാവതി. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം കേട്ടു . മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്തപ്പോള്‍ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് തീവണ്ടിയുടെ…

Read More

ആത്മഹത്യയ്ക്ക് മുൻപ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു ശേഷം മക്കൾക്ക് വിഷം നൽകി

ബെംഗളൂരു: മംഗളൂരു നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരു സ്വദേശി ദേവേന്ദ്ര (48), ഭാര്യ നിര്‍മല (45), ഇവരുടെ ഇരട്ട പെണ്‍മക്കളായ ചൈത്ര (9), ചൈതന്യ (9) എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ വാണി വിലാസ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ദേവേന്ദ്ര മൈസൂരുവില്‍ ലാത്ത് ആന്‍ഡ് ഷട്ടര്‍ ഫാക്ടറി നടത്തുകയായിരുന്നു. കമ്പനിയില്‍ എട്ട് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ദേവേന്ദ്രയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദേവേന്ദ്ര എഴുതിയ ആത്മഹത്യാക്കുറിപ്പ്…

Read More

വയോധികയെ പീഡിപ്പിച്ച ഹോം നേഴ്സ് അറസ്റ്റിൽ

ബെംഗളൂരു: വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പുരുഷ ഹോം നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡബിദ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവനന്ദ (19) യാണ് അറസ്റ്റിലായത്. പുരുഷ ഹോംനഴിസിനെ ബന്ധുക്കള്‍ വയോധികയെ പരിചരിക്കാന്‍ ഏര്‍പാട് ചെയ്തിരുന്നു. അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ക്ഷീണിതയായി. സംശയം തോന്നിയ ബന്ധുക്കള്‍ ഹോം നഴ്‌സ് അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. യുവാവ് വയോധികയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വഴങ്ങാത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Read More

ഹോട്ടൽ മുറിയിൽ അച്ഛനും അമ്മയും മക്കളും മരിച്ച നിലയിൽ 

ബെംഗളൂരു: നാലംഗ കുടുംബത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് മംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൈസൂരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിര്‍മല (48), മക്കളായ ചൈതന്യ (9), ചൈത്ര എന്നിവരാണ് മരിച്ചത്. മംഗളൂരു കെ എസ് റോഡിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടക്കെണി മൂലം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

അപ്പാർട്മെന്റിന്റെ 14 മത് നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു 

ബെംഗളൂരു:അപാർട്ട്‌മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. അബ്ദുൾ സലീമിന്റെ മകൻ മുഹമ്മദ് ഷമാൽ (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. റമദാൻ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാൽ ബാൽക്കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുമെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഐസ്ക്രീം ഗോ ഡൗണിലും ഫാക്ടറിയിലും തീ പിടിത്തത്തിൽ കോടികളുടെ നഷ്ടം

ബെംഗളൂരു: നഗരത്തില്‍ അഡ്യാറില്‍ ഇന്ന് പുലര്‍ചെ മൂന്നു മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ ഐസ്ക്രീം ഗോഡൗണും ഫാക്ടറിയും കത്തിനശിച്ചു. കോടിയോളമോ അധികമോ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഹര്‍ഷമണി എസ് റൈയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അതിനോട് ചേര്‍ന്നാണ് ഐസ്ക്രീം നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ലോറി ഉള്‍പെടെ ഗോഡൗണ്‍ പരിസരത്ത് നിറുത്തിയിട്ട വാഹനങ്ങള്‍ അഗ്നിക്കിരയായി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂനിറ്റ് അഗ്നി ശമന സേന മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Read More

രംഗ് ദേ ബർസ ആഘോഷത്തിന് നേരെ അതിക്രമം, 7 പേർ അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മറോളിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഹോളി ആഘോഷത്തിനുനേരെ ബജ്റംഗ് ദള്‍ ആക്രമണം. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു എന്നുപറഞ്ഞാണ് ബജ്റംഗ് ദള്‍ അക്രമികള്‍ പരിപാടി അലങ്കോലമാക്കിയത്. ‘രംഗ് ദെ ബര്‍സ’ എന്നുപേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറിയ സംഘം ഡി.ജെ പാര്‍ട്ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയില്‍ വിതറാന്‍ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചു. സംഘാടകരായ യുവാക്കളെ മര്‍ദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ തുടരാനാവാതെ പങ്കെടുക്കാന്‍ എത്തിയവര്‍ മടങ്ങി.സ്ഥലത്തെത്തിയ പോലീസ് ഏഴു ബജ്റംഗ് ദള്‍…

Read More

സുള്ള്യയിൽ മണ്ണിനിടയിൽ പെട്ട് ദമ്പതികൾ ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളൂരു: ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് ദമ്പതികള്‍ ഉള്‍പെടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഗഡക് മുണ്ടാര്‍ഗി സ്വദേശികളായ ഹിറെഗൊഡ്ഡട്ടി സോമശേഖര്‍ റെഡ്ഡി (45), ഭാര്യ ശാന്ത (35), തിരിച്ചറിയാത്ത തൊഴിലാളി എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്. ഉയര്‍ന്ന പ്രദേശത്തെ വീടിന് പിറകില്‍ മതിലും വേലിയും നിര്‍മിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഏഴ് തൊഴിലാളികളില്‍ നാലു പേര്‍ മണ്ണിടിയാന്‍ തുടങ്ങിയ ഉടന്‍ രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നു 

ബെംഗളൂരു: പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയ്ക്ക് കണിയാപുരത്തുള്ള എസ്.ബി.ഐ.യുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്. നിഫി ഫ്യൂവല്‍സ് പമ്പിലെ മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐ. ശാഖയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച്‌ ഉടന്‍ തന്നെ ഇരുവരും അമിത…

Read More

മൈസൂരുവിൽ മലയാളി യുവതി മരിച്ച നിലയിൽ, സുഹൃത്ത് കസ്റ്റഡിയിൽ 

ബെംഗളൂരു:മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നത് പോലീസിനെ സംശയത്തിനിടയാക്കി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സബീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Read More
Click Here to Follow Us