ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരിലുമായി 26 ന് നടക്കും. ബെംഗളുരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കാലത്ത് 8:30 ന് ആരംഭിക്കുന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ്…
Read MoreTag: Malayalam Mission
അധ്യാപക പരിശീലനവും മിഷൻ പുന:സംഘാടനവും നടന്നു
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ പ്രാഥമിക അധ്യാപക പരിശീലനവും മിഷൻ പുന:സംഘാടനവും നടത്തി. അൻപതോളം അധ്യാപകർ പങ്കെടുത്ത പരിശീലനം ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഭാഷാധ്യാപനായ സതീഷ് കുമാർ നിരീക്ഷകനായിരുന്നു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, ഫിനാൻസ് സെക്രട്ടറി ജിസ്സോ ജോസ്, സ്വർഗ്ഗറാണി ഫെറോന പള്ളി വികാരി ഫാദർ. ബിബിൻ അഞ്ചെബിൽ, സിസ്റ്റർ ഇമ്മാക്കുലേറ്റ്, സിസ്റ്റർ ടാനിയ, ജോമി തെങ്ങനാട്ട് എന്നിവർ സംസാരിച്ചു. സതീഷ്…
Read Moreമലയാളം മിഷൻ, പുതിയ മലയാളം ക്ലാസ്സ് ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരു സൗത്ത് മേഖല, അനേക്കലിൽ മലയാളം മിഷന്റെ പുതിയ മലയാളം ക്ലാസ്സ് ഉദ്ഘാടനം 2023 ജനുവരി 8 ന് ബ്യാഗദേനഹള്ളിയിലെ വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിന്റെ മുൻവശത്തുള്ള ലെമണല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ശ്രീമതി സിന്ധു ഗാഥയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷോരടി നിർവഹിച്ചു. മുഖ്യാതിഥിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ആശംസകളുമായി ഡബ്ല്യൂ എം എഫ് ബെംഗളൂരു…
Read Moreമലയാളം മിഷൻ പുതിയ കേന്ദ്രം സർജാപൂർ ഉദ്ഭവ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: മലയാളം മിഷന്റെ പുതിയ കേന്ദ്രം 2022 സെപ്റ്റംബർ 18-ന് സർജാപുര ഉദ്ഭവ കേന്ദ്രത്തിൽ (എസ്. യു.കെ) ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ശ്രീ ധമോധരൻ മാഷ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ബെംഗളൂരു സൗത്ത് കോ-ഓർഡിനേറ്റർ ശ്രീ ജോമോൻ സ്റ്റീഫൻ മലയാളം മിഷന്റെ പ്രവർത്തനം സദസ്സിനോട് വിശദീകരിച്ചു. ശ്രീ ഷഫീഖ് സ്വാഗതവും, എച്ച്എംഎസ് കോഓർഡിനേറ്റർ ശ്രീമതി സജ്‌ന അധ്യക്ഷ പ്രസംഗവും, എഴുത്തുകാരൻ ശ്രീ ഹാസിം ആശംസ പ്രസംഗവും, മലയാളം മിഷൻ എസ്‌യു.കെ കോർഡിനേറ്റർ ശ്രീ മുഹമ്മദ് ഫാറൂഖ്…
Read Moreമലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം – മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ
ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികൾ കേരള ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക് പകർന്നു നല്കാൻ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. അധ്യാപകനും ബാല…
Read Moreകോവിഡ് കാലത്തും ലോക്ക്ഡൗണിലും ഒറ്റപ്പെട്ടവർക്ക് കരുതലായി നഗരത്തിലെ മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.
ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടരുകയും തുടർന്ന് രാജ്യത്ത് എല്ലായിടങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വേറിട്ട ചില സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി മലയാളം മിഷന്റെ കർണ്ണാടക ഘടകം ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ബെംഗളൂരുവിലെ ചെറുതും വലുതുമായ 50 ഓളം മലയാളി സംഘടനകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോവുകയും ചെയ്തു എന്നതാണ് മലയാളം മിഷൻ കർണ്ണാടക ഘടകം ചെയ്തത്. വിവിധങ്ങളായ സംഘടനകൾ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ മൂല്യവത്തായ ഒരുപാട് സഹായങ്ങൾ…
Read More