ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടരുകയും തുടർന്ന് രാജ്യത്ത് എല്ലായിടങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വേറിട്ട ചില സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി മലയാളം മിഷന്റെ കർണ്ണാടക ഘടകം ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
ബെംഗളൂരുവിലെ ചെറുതും വലുതുമായ 50 ഓളം മലയാളി സംഘടനകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോവുകയും ചെയ്തു എന്നതാണ് മലയാളം മിഷൻ കർണ്ണാടക ഘടകം ചെയ്തത്.
വിവിധങ്ങളായ സംഘടനകൾ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ മൂല്യവത്തായ ഒരുപാട് സഹായങ്ങൾ കോവിഡ് ഭീതിയിലകപ്പെട്ടവർക്ക് ലഭിച്ചു.
മാർച്ച് 13 ന് രൂപീകരിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു”ഹെൽപ്പ് ഡെസ്ക്കി”ന്റെ തുടക്കം..
ആളുകൾക്ക് ശരിയായ ബോധവൽക്കരണം നടത്താനും അനാവശ്യ ഭീതിയിൽ നിന്ന് ജനങ്ങളെ മാറ്റിനിർത്താനും മലയാളം മിഷൻ കോഡിനേറ്റർ ബിലു.സി.നാരായണൻ വിവിധ സംഘടനാ നേതാക്കളോട് അഭ്യർത്ഥിച്ചു കൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു.
പിന്നീട് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ എല്ലാ സംഘടനകളുടെയും സഹായത്തോടെ ഫലപ്രദമായ രീതിയിൽ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ട് വരാനും ,ബോധവൽക്കരിക്കാനും കഴിഞ്ഞു.
തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളിൽ അകപ്പെട്ട ആളുകൾക്ക് ശരിയായ നിർദേശം കൊടുക്കാനും അവരോട് എന്ത് ചെയ്യണമെന്ന വ്യക്തമായ ഗൈഡ് ലൈൻസ് നൽകി പ്രധാനമന്ത്രിയുടെ “സ്റ്റേ അറ്റ് ഹോം”ക്യാമ്പയിൻ നിർബന്ധപൂർവ്വം നടത്തിക്കാനും കോവിഡ് -19 ഹെൽപ്പ് ഡെസ്ക്കിലെ സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ മലയാളം മിഷന് സാധിച്ചു.
ഭക്ഷണലഭ്യതയില്ലാതെ ഒറ്റപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കാൻ ഹെൽപ്പ് ഡെസ്ക്കിലുള്ള എല്ലാ സംഘടനകളും ഒരുപോലെ പ്രയത്നിച്ചു.
അതിനെ തുടർന്നാണ് Break the chain -Break the Hunger ക്യാമ്പയിന് തുടക്കം മലയാളം മിഷൻ തുടക്കം കുറിച്ചത്.. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഭക്ഷണ ദൗർലഭ്യം വന്നേക്കാവുന്ന സാധ്യത മുൻകൂട്ടി കാണുകയും പറ്റാവുന്ന തരത്തിൽ അരിയും ധാന്യങ്ങളും അടങ്ങിയ കിറ്റുകൾ തയാറാക്കി വെക്കാനും സംഘടകൾക്ക് നിർദ്ദേശം കൊടുത്തു.
മലയാളം മിഷൻ സ്വന്തം കിറ്റ് വിതരണത്തിന് Break the Hunger എന്ന് പേരുമിട്ടു.
ക്യാമ്പയിന്റെ ഭാഗമായി മുന്നൂറോളം കിറ്റുകൾ വിതരണം ചെയ്തു. ഇതിൽ പ്രചോദനം ഉൾക്കൊണ്ട് എല്ലാ സംഘടനകളും അവരുടെ ഭാഗം ഭംഗിയായി നിർവ്വഹിച്ചപ്പോൾ ഭക്ഷണമില്ലാതെ വലയുന്ന മഹാനഗരയിലെ കുടുംബങ്ങൾക്ക് വളരെ വലിയ ആശ്വാസമായി.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ചികിൽസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ,ബന്ധപ്പെട്ട മേഖലയിലുള്ളവർ നല്ല രീതിയിൽ കോഡിനേഷൻ ചെയ്തപ്പോൾ വളരെ ഫലപ്രദമായി..
ബെംഗളൂരുവിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മലയാളം മിഷൻ ഗവ:കോഡിനേറ്റർ ബിലു.സി.നാരായണനാണ് സഹായത്തിന് മലയാളം മിഷൻ കർണ്ണാടക ഘടകം പ്രസിഡന്റ് ദാമോദരൻ മാഷും സെക്രട്ടറി ടോമി മാഷും ഉണ്ടായിരുന്നു.
ഹെൽപ്പ് ഡെസ്ക്കിലേക്ക് വരുന്ന കോളുകളെ നിയന്ത്രിച്ചതും ഉടനെ ബന്ധപെട്ടവരിലേക്ക് എത്തിച്ച് അടിയന്തിര സഹായം ആളുകൾക്ക് ലഭ്യമാക്കിയതും ഓർഗനൈസിംഗ് സെക്രട്ടറി ജയ്സൺ ലൂക്കോസും മേഖല കോഡിനേറ്റർ ജോമോനും ചേർന്നാണ്.
കർണ്ണാടക ഘടകം രൂപീകരിച്ച ഈ മാതൃക ഡയറക്ടർ സുജ സൂസൻ ജോർജ് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാതൃകയാക്കാനായി നിർദ്ദേശം കൊടുത്തു…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.