കൊല്ലം: പുനലൂരില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. നാട്ടുകാരാണ് ബസിന് തീ പിടിച്ച വിവരം ബഹളംവെച്ച് അറിയിച്ചത്. ഇതോടെ ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി…
Read MoreTag: KSRTC
വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി വച്ചു
വയനാട്: രണ്ട് ഇടങ്ങളില്‍ ഉരുള്‍പ്പെട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.
Read Moreസൗജന്യ യാത്ര പദ്ധതി; ആർടിസി ക്ക് നഷ്ടം 295 കോടി
ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ…
Read Moreആർസിബി ആരാധകരെ ട്രോളി കെഎസ്ആർടിസി ഫാൻ പേജ്
ബെംഗളൂരു: ഐപിഎല്‍ ക്വാളിഫയർ കാണാതെ അപ്രതീക്ഷിതമായി പുറത്തായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ട്രോളി കെഎസ്ആർടിസി ഫാൻ പേജ്. ആർസിബിയുടെ മലയാളി ആരാധകരെ ട്രോളിയ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധക്ക്….. ബെംഗളൂരുവിൽ നിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി എസി/നോൺ എസി സ്ലീപ്പർ /സെമി സ്ലീപ്പർ സൂപ്പർ ഫാസ്റ്റ് ബസുകള്‍ ലഭ്യമാണ് എന്നായിരുന്നു ട്രോള്‍. കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദർശിക്കാൻ പറഞ്ഞ് കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്‌ആർടിസി കൊട്ടാരക്കര എന്ന പേരിലുളള ഫേസ്ബുക്ക് പേജിലാണ് ബെംഗളൂരു ആരാധകരുടെ…
Read Moreബെംഗളൂരുവിലേക്കുള്ള ബസിൽ കാർ ഇടിച്ച് കയറി അപകടം; അമ്മയും മക്കളും മരിച്ചു
ബെംഗളൂരു: കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്‌കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടുപേർ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ്…
Read Moreബെംഗളൂരു- ഗുരുവായൂർ സർവീസുമായി കെഎസ്ആർടിസി
ബെംഗളൂരു: സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ആണ് സർവ്വീസ് നടത്തുന്നത്. ഗുരുവായൂർ-പെരിന്തല്‍മണ്ണ- നിലമ്പൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം… ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 07.00 മണിക്ക് ആരംഭിക്കുന്ന സ്വിഫ്റ്റ് ഡീലക്സ് നോണ്‍ എസി എയർ ബസ് സർവീസ് പിറ്റേന്ന് രാവിലെ 5.20 ന് ബെംഗളൂരു സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ എത്തിച്ചേരും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ ദൈർഘ്യം. സാധാരണ ദിവസങ്ങളില്‍ 658 രൂപയാണ് നിരക്ക്. ഗുരുവായൂർ –…
Read Moreകെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി
ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…
Read More10 ലക്ഷം കിലോമീറ്ററിലധികം ഓടിയ ബസുകൾ പിന്‍വലിക്കണമെന്ന് കെ എസ് ആര്‍.ടി.സി. യോട് ഹൈക്കോടതി
ബെംഗളൂരു: പത്തുലക്ഷം കിലോമീറ്ററിലധികം ഓടിയ കർണാടക ആര്‍.ടി.സി. യുടെ ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണമെന്ന് ഹൈക്കോടതി. പഴയ ബസുകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. നിശ്ചിത ഇടവേളകളില്‍ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്നും ആര്‍.ടി.ഒ.-യില്‍ നിന്ന് ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരുവര്‍ഷം മുമ്പ് ബസിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചസംഭവത്തില്‍ ശിക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആര്‍.ടി.സി. ഡ്രൈവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പത്തുലക്ഷം കിലോമീറ്റര്‍ പിന്നിട്ട നൂറുകണക്കിന് ബസുകളാണ് കര്‍ണാടക ആര്‍.ടി.സി. സര്‍വീസ് നടത്താനുപയോഗിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി.യുടെ കീഴില്‍മാത്രം…
Read Moreഎതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…
Read Moreകെഎസ്ആർടിസി ട്രക്കുകൾ എത്തി; കാർഗോ സർവീസ് 23 ന് ആരംഭിക്കും
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കാർഗോ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായി ടാറ്റ കമ്പനിയുടെ പുതിയ ട്രക്കുകൾ കെഎസ്ആർടിസി കോർപ്പറേഷനിൽ എത്തി. സംസ്ഥാനത്ത് കാർഗോ സർവീസ് ഡിസംബർ 23ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് പദ്ധതിക്ക് തുടക്കമിടാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പലകാരണങ്ങളാൽ അത് മാറ്റിവച്ചു. ഇപ്പോൾ സർവീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ ടാറ്റ യൂണിറ്റിൽ കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 6 ടൺ ശേഷിയുള്ള ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 20 ട്രക്കുകൾ ട്രാൻസ്‌പോർട്ട്…
Read More