ബെംഗളൂരുവിൽ നിന്നും അയക്കുന്നത് തുണിത്തരങ്ങൾ നാട്ടിൽ എത്തുന്നത് ലഹരി വസ്തുക്കൾ

കണ്ണൂർ : ബിസിനസ്‌ നടത്താനുള്ള തുണികൾ എന്ന വ്യാജേന ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ നാട്ടിലേക്ക് എത്തിക്കുന്നത് കോടികൾ വില വരുന്ന ലഹരി വസ്തുക്കൾ. 2 കിലോയോളം എംഡി എംഎ യും 7.5 ഗ്രാം ഓപ്പിയം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ണൂരിലെ ദാമ്പതികളിൽ നിന്നും പിടിച്ചെടുത്തത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവയെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്റെ വില ഇനിയും കൂടാനാണ് സാധ്യത. അഫ്സല്‍ , ഭാര്യ ബള്‍ക്കീസ്‌ എന്നിവരാണ് പിടിയിലായത്.…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-03-2022)

കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ഇൻഷ്വറൻസ് പ്രീമിയർ വർദ്ധന: കാറിന് 2000 മുതൽ 7000 വരെ കൂടും

തിരുവനന്തപുരം: ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും. സ്വകാര്യ കാറുകൾക്ക് കുറഞ്ഞത് രണ്ടായിരത്തിലേറെ രൂപയുടെ വർദ്ധന വരും. ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം കുറഞ്ഞത് ആയിരത്തിമുന്നൂറ് രൂപയെങ്കിലും വർദ്ധിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനം കിഴിവ് കഴിച്ചുള്ള തുകയാണ് ശുപാർശ ചെയ്തത്. ഗതാഗത മന്ത്രാലയവുമായി ചർച്ചചെയ്ത് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഇത്രയും വർദ്ധന ശുപാർശ ചെയ്തത്. രണ്ടുവർഷത്തിനുശേഷമാണ് പ്രീമിയം പുതുക്കുന്നത്. കൊവിഡിനെതുടർന്ന് ഏറെക്കാലം അടച്ചിട്ടതിനാൽ മോട്ടോർ വാഹന വിഭാഗത്തിലെ ക്ലെയിമിൽ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം,…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-03-2022)

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

എസ് എസ് എൽ സി മാർച്ച്‌ 31 ന് പ്ലസ് ടു 30 ന്

തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷ ഈ മാസം 31 ന് ആരംഭിച്ച് അടുത്ത മാസം 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ അടുത്ത മാസം 22 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23 ന്‌ ആരംഭിച്ച്‌ ഏപ്രില്‍ രണ്ടിന്‌ അവസാനിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ്‌ വണ്‍/വി.എച്ച്‌.എസ്‌.ഇ. പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തും. ഏപ്രില്‍, മേയ്‌ മാസങ്ങളില്‍തന്നെയായിരിക്കും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (05-02-2022)

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (04-03-2022)

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,730 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1422 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

സി പി എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി

കൊച്ചി : വിവാദങ്ങൾ പലതും മുന്നിൽ നിറഞ്ഞു നിൽക്കുമ്പോഴും അടിപതറാതെ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിച്ച കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സി.പി.എം സംസ്‌ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ സമാപിച്ച സംസ്‌ഥാന സമ്മേളനത്തില്‍ പൊതുതാല്പര്യത്തോടെ കോടിയേരി ബാലകൃഷ്‌ണനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ കോടിയേരി സംസ്‌ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന ഇരുപത്തിയൊന്നാം സി.പി.എം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തില്‍…

Read More

സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴു വരെ മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അഞ്ചു മുതല്‍ ഏഴുവരെ പല ഇടങ്ങളിൽ ആയി ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം അതി തീവ്രമായി ശക്തി പ്രാപിച്ച്‌ വടക്ക്-പടിഞ്ഞാറ്​ ദിശയില്‍ സഞ്ചരിച്ച്‌ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി കാണുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗരൂകരാവണമെന്ന് തിരുവനന്തപുരം ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള,…

Read More

സംസ്ഥാന ബജറ്റ് മാർച്ച്‌ 11 ന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച്‌ 11 ന് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വികസന പദ്ധതികൾക്ക് മാത്രമായി 13000 കോടിയിലേറെ ചെലവഴിക്കാൻ ആണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ…

Read More
Click Here to Follow Us